Thursday 18 January 2018 12:55 PM IST

ഭക്ഷണത്തിനു ശേഷം വിളമ്പാം ഗുലാബ് ജാമുൻ

Merly M. Eldho

Chief Sub Editor

gulab_jamun ഫോട്ടോ: സരുൺ മാത്യു

1.    ഖോയ – 200 ഗ്രാം
2.    പനീർ – 100 ഗ്രാം
3.    മൈദ – മൂന്നു വലിയ സ്പൂൺ
    ഫൈൻ റവ – രണ്ടു വലിയ സ്പൂൺ
    പച്ച ഏലയ്ക്ക – നാല്, പൊടിച്ചത്
    ബേക്കിങ് പൗഡർ – കാൽ ചെറിയ സ്പൂൺ
4.    പാൽ – ഒരു വലിയ സ്പൂൺ (പാകത്തിന്)
5.    പഞ്ചസാര – 250 ഗ്രാം
    വെള്ളം – ഒന്നരക്കപ്പ് െവള്ളം
6.    റോസ്‍‍വാട്ടര്‍ – ഒരു വലിയ സ്പൂൺ
    ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
7.    നെയ്യ് – വറുക്കാൻ


പാകം െചയ്യുന്ന വിധം


∙    ഖോയ ഒരു ബൗളിലാക്കി നന്നായി ഉടച്ചു കട്ടകെട്ടാതെ കുഴയ്ക്കുക.
∙    പനീർ കട്ടയില്ലാതെ നന്നായി പൊടിച്ചതും മൂന്നാമത്തെ ചേരുവയും കുഴച്ചു വച്ചിരിക്കുന്ന ഖോയയിൽ ചേർത്തു വീണ്ടും നന്നായി കുഴയ്ക്കണം. ഒട്ടും കട്ടയുണ്ടാകരുത്.
∙    ഇതിലേക്കു പാൽ േചർത്തു നന്നായി കുഴച്ചു മാവു പരുവത്തിലാക്കണം. അധികം ബലം കൊടുക്കാതെ കുഴയ്ക്കണം. മിശ്രിതം വരണ്ടു പോയാൽ ഏതാനും സ്പൂൺ പാൽ ചേർത്തു കുഴയ്ക്കാം.
∙    മിശ്രിതം തുല്യ അളവിലുള്ള ഉരുളകളാക്കി മൂടി മാറ്റി വയ്ക്കണം.
∙    പഞ്ചസാര വെള്ളം ചേർത്ത് ഇടത്തരം തീയിൽ അലിയിച്ചു തിളപ്പിച്ചു കുറുക്കുക. ഒരു നൂൽ പരുവമാകും മുൻപ് വാ ങ്ങി റോസ്‍‌വാട്ടർ ചേർത്തിളക്കുക. ഏലയ്ക്കാപ്പൊടിയും േചർത്തു വയ്ക്കുക. ചൂടാറുമ്പോൾ പഞ്ചസാര കട്ടയായി വന്നാൽ ഒന്നോ രണ്ടോ സ്പൂൺ വെള്ളം ചേർത്തു ചൂടാക്കിയാൽ മതി.
∙    നെയ്യ് ചൂടാക്കി ഇടത്തരം ചൂടാകുമ്പോൾ തീ കുറച്ച് ഒരു മിനിറ്റിനു ശേഷം ഗുലാബ് ജാമുനുകൾ മെല്ലേ ഇടുക.
∙ ഇതിൽ ചെറിയ ഗോൾഡൻ കുത്തുകൾ വന്നു തുടങ്ങി മു ഴുവനും ബ്രൗൺ ആകുമ്പോൾ കോരിയെടുത്തു പഞ്ചസാരപ്പാനിയിൽ ഇടുക.
∙ മുഴുവനും വറുത്ത ശേഷം പഞ്ചസാരപ്പാനിയും ജാമുനും ഇട്ട പാത്രം ചെറുതീയിൽ വച്ച് ജാമുനുകൾ മൃദുവാകും വരെ വേവിക്കുക. ജാമുനുകൾ പാനി നന്നായി വലിച്ചെടുത്ത് വീർത്തു വരും. അധികം വേവിച്ചാൽ ജാമുൻ പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
∙ വലിയ പാത്രത്തിലാക്കി വയ്ക്കണം. ജാമുനുകൾ വീർത്തു വന്ന ശേഷം തിങ്ങി നിറഞ്ഞിരിക്കാതെ മെല്ലേ ഇളക്കാൻ സാധിക്കും.
∙ പിസ്ത അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.


ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ശതാബ്ദി സർക്കാർ,
ബികാഷ് ബാബു സ്വീറ്റ്സ്, കലൂർ കടവന്ത്ര റോഡ്, എറണാകുളം


വനിത പുതിയ ലക്കം ഇവിെട വായിക്കാം