Saturday 20 January 2018 10:53 AM IST

ഗുലാബ് ജാമൂന്‍ കേക്ക്

Merly M. Eldho

Chief Sub Editor

cake

1.    വെണ്ണ (തണുപ്പു മാറിയത്) – ഒരു കപ്പ്
    പഞ്ചസാര – ഒരു കപ്പ്
2.    മുട്ട – മൂന്ന്
3.    മൈദ – ഒരു കപ്പ്
    ഗുലാബ് ജാമുൻ പ്രീമിക്സ് – ഒരു കപ്പ്
    ബേക്കിങ് പൗഡർ – ഒരു െചറിയ സ്പൂൺ
    ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
4.    പാൽ – നാലു വലിയ സ്പൂൺ
5.    കശുവണ്ടിപ്പരിപ്പ് – രണ്ടു–മൂന്നു വലിയ സ്പൂൺ


പാകം െചയ്യുന്ന വിധം


∙    അവ്ൻ 1700Cൽ ചൂടാക്കിയിടുക.
∙    ലോഫ് പാൻ/റൗണ്ട് പാൻ പേപ്പറിട്ട് മ‌യം പുരട്ടി വയ്ക്കണം.
∙    പഞ്ചസാരയും വെണ്ണയും നന്നായി അടിച്ചു യോജിപ്പിച്ചു മയപ്പെടുത്തുക.
∙    ഇതിലേക്കു മുട്ട ഓരോന്നായി ചേർത്തടിക്കണം. ഓരോ മുട്ട ചേർത്ത ശേഷവും നന്നായി അടിച്ചു യോജിപ്പിക്കണം.
∙    മൂന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞത് മുട്ട മിശ്രിതത്തി ലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙    പാലും േചർത്തു യോജിപ്പിച്ച് പാനിലാക്കി മുകളിൽ കശുവണ്ടിപ്പരിപ്പു വിതറുക.
∙    ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 40–45 മിനിറ്റ് ബേക്ക് െചയ്യുക.