Thursday 18 January 2018 11:23 AM IST : By സ്വന്തം ലേഖകൻ

കഴിക്കാം ഹെൽത്തി ഓട്സ് ആൻഡ് ഫ്ളാക്സ് സീഡ് മുട്ടപ്പത്തിരി

mutta_pathiri ഫോട്ടോ: ലെനിൻ എസ്. ലങ്കയിൽ

നോമ്പ് തുറ വിഭവങ്ങൾ അൽപ്പം ഹെൽത്തി ആയാലോ? ഷൂഗറും പ്രഷറും കൊളസ്ട്രോളും ഒന്നും പേടിക്കാതെ കഴിക്കാൻ പറ്റുന്ന വിഭവങ്ങൾ തേടുന്നവർക്കായി കിടിലൻ സ്വാദിൽ ഓട്സ് ആൻഡ് ഫ്ളാക്സ് സീഡ് മുട്ടപ്പത്തിരി

മുട്ട മാത്രമാണ് പ്രൊട്ടീൻ ഘടകം. ശർക്കര ഉരുക്കി ഉപയോഗിക്കുന്നതിനാൽ പ്രമേഹത്തെ പേടിക്കേണ്ട. അൽപ്പസമയം കൊണ്ട് ഉണ്ടാക്കാം നോമ്പു തുറക്കാൻ ഹെൽത്തിയും ടേസ്റ്റിയുമായ ഡിഷ്.

വനിത പാചകത്തിനു വേണ്ടി രുചിയും ആരോഗ്യവും കൈ കോർക്കുന്ന നോമ്പു തുറ വിഭവങ്ങൾ തയാറാക്കിയിരിക്കുന്നത് കൊച്ചി ഹോളിഡേ ഇന്നിലെ സൂസ് ഷെഫ് ഷിഹാബ് കരീം.

ഓട്സ് ആൻഡ് ഫ്ളാക്സ് സീഡ് മുട്ടപ്പത്തിരി ചേരുവകൾ

1. ഗോതമ്പുപൊടി – 120 ഗ്രാം

ഓട്സ് പൊടിച്ചത് – 50 ഗ്രാം

ഫ്ളാക്സ് സീഡ് പൊടിച്ചത് – 50 ഗ്രാം

2. ഉപ്പ് – ഒരു നുള്ള്

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

മുട്ട – ഒന്ന്

3. വെണ്ണ – പാകത്തിന്

4. ശർക്കര പാനിയാക്കിയത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഇടഞ്ഞു വയ്ക്കുക. ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു ന ന്നായി യോജിപ്പിക്കുക.

∙ ഒരു നോൺസ്റ്റിക് പാനിൽ വെണ്ണ പുരട്ടി മാവൊഴിച്ചു ചുട്ടെടുക്കുക.

∙ ശർക്കരപ്പാനിക്കൊപ്പം വിളമ്പാം.