Thursday 15 March 2018 03:03 PM IST : By സ്വന്തം ലേഖകൻ

അവധിക്കാലത്ത് കുട്ടികൾക്ക് സ്വയം പരീക്ഷിക്കാം ഈ ചോക്ലേറ്റ് പോപ്സിക്കിൾ, വിഡിയോ

chocolate_possicle

ഐസ്ക്രീമും ചോക്ലേറ്റും ഇഷ്ടമില്ലാത്ത കുട്ടികളുണ്ടോ. അപ്പോള്‍ പിന്നെ ചോക്ലേറ്റ് ഐസ്ക്രീമായാലോ. ചോക്കോ ബാറുകളെയും എന്തിന് നാട്ടില്‍ കിട്ടുന്ന നല്ല കോല് ഐസിനെയും ഒക്കെ സ്നേഹിക്കുന്ന കുട്ടികള്‍ക്ക് ഐസ് സ്റ്റിക്കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലോ. ഇതാ പരീക്ഷ കഴിഞ്ഞ് അവധിയിലേക്ക് കടക്കാനൊരുങ്ങുകയല്ലെ നമ്മുെട കുട്ടികള്‍. അവര്‍ക്ക് വീട്ടിലിരുന്ന് സ്വന്തമായി ഉണ്ടാക്കാം ചോക്ലേറ്റ് പോപ്സിക്കിള്‍സ് അഥവാ ചോക്ലേറ്റ് ഐസ് സ്റ്റിക്സ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇതിനായുള്ള പോപ്സ്റ്റിക്കിള്‍ ട്രേ ലഭ്യമാണ്. വിഡിയോ നോക്കി പഠിക്കാം ഈസിയായി ചോക്കോ പോപ്സിക്കിള്‍സ് ഉണ്ടാക്കുന്നത്. നിഷാസ് സ്പൈസസിന്റെ വിഡിയോ കാണാം.


കുറഞ്ഞ ചെലവിൽ ഉല്ലാസവും ഷോപ്പിങ്ങും! ഇവിടെ ക്ലിക് ചെയ്യുക