Wednesday 17 January 2018 02:18 PM IST : By െമർലി എം. എൽദോ

കശ്മീരി പുലാവിനൊപ്പം പനീർ ചാന്ദ്നി

kashmiri

പനീർ ചാന്ദ്നി, കശ്മീരി പുലാവ്...അത്താഴത്തിനു സ്വാദോടെ വിളമ്പാൻ എളുപ്പത്തിൽ തയാറാക്കാവുന്ന നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഇതാ...

പനീർ ചാന്ദ്നി

1. പനീർ – അരക്കിലോ

2. കശുവണ്ടിപ്പരിപ്പ് – 100 ഗ്രാം

ഇഞ്ചി – 50 ഗ്രാം

പച്ചമുളക് – അഞ്ച്

ഖോവ – 200 ഗ്രാം

ഏലയ്ക്ക – രണ്ട്

3. നെയ്യ് – 150 ഗ്രാം

4. ഗ്രാമ്പൂ – മൂന്ന്

ഏലയ്ക്ക – മൂന്ന്

5. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

6. വെളുത്ത കുരുമുളകുപൊടി – പാകത്തിന്

ഉപ്പ് – പാകത്തിന്

7. പാൽ – 200 മില്ലി

8. മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ബദാം – മൂന്ന്, കനം കുറച്ചരിഞ്ഞത്

കുങ്കുമപ്പൂവ് – ഒരു നുള്ള്, ഒരു െചറിയ സ്പൂൺ വെള്ളത്തിൽ അലിയിച്ചത്

പാകം െചയ്യുന്ന വിധം

∙ പനീർ ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.

∙ പാനിൽ െനയ്യ് ചൂടാക്കി ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർ ത്തു മൂപ്പിക്കുക.

∙ സവാള ചേർത്തിളക്കി നിറം മാറും മുമ്പ് രണ്ടാമത്തെ ചേരു വ അരച്ചതു േചർത്തു തുടരെയിളക്കുക.

∙ നന്നായി വഴന്ന ശേഷം ഉപ്പും കുരുമുളകുപൊടിയും പനീറും േചർത്തിളക്കണം. പനീര്‍ പൊടിഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഇതിലേക്കു പാൽ ചേർ‌ത്തിളക്കി വാങ്ങി, എട്ടാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പുക.

കശ്മീരി പുലാവ്

1. അരി – 400 ഗ്രാം

2. നെയ്യ് – 100 ഗ്രാം

3. സവാള – 100 ഗ്രാം, നീളത്തിൽ കനം കുറച്ചരിഞ്ഞത്

ഗ്രാമ്പൂ – അഞ്ച്

ഏലയ്ക്ക – മൂന്ന്

4. ഉപ്പ് – പാകത്തിന്

5. കുങ്കുമപ്പൂവ് – ഒരു നുള്ള്, രണ്ടു വലിയ സ്പൂൺ പാലി‍ൽ ചാലിച്ചത്

പഞ്ചസാര – മൂന്നര വലിയ സ്പൂൺ

ആപ്പിൾ – ഒന്ന്, പൊടിയായി അരിഞ്ഞത്

ചെറി – അഞ്ച്, അരിഞ്ഞത്

കശുവണ്ടിപ്പരിപ്പ് – 25 ഗ്രാം

പിസ്ത – 25 ഗ്രാം

6. മാതളനാരങ്ങ അല്ലികൾ അടർത്തിയത് – അരക്കപ്പ്

കശുവണ്ടിപ്പരിപ്പ് – 25 ഗ്രാം, വറുത്തത്

പിസ്ത – 25 ഗ്രാം, വറുത്തത്

പാകം െചയ്യുന്ന വിധം

∙ അരി അളന്നു വച്ച ശേഷം കഴുകി കുതിർക്കുക. പിന്നീട് ഊറ്റി വെള്ളം വാലാൻ വയ്ക്കുക.

∙ അരിയുടെ രണ്ടിരട്ടി വെള്ളം തിളയ്ക്കാൻ വയ്ക്കുക.

∙ നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.

∙ ഇതിലേക്ക് അരി ഊറ്റിയതും ചേർത്തു വറുക്കുക. അരി ക ണ്ണാടിപ്പരുവമാകുമ്പോൾ തിളച്ച വെള്ളവും ഉപ്പും ചേർത്ത് അരി വേവിക്കുക.

∙ മുക്കാൽ വേവാകുമ്പോൾ അഞ്ചാമത്തെ േചരുവ േചർത്തു പാത്രം അടച്ചുവച്ചു വേവിക്കുക. ബേക്ക് ചെയ്യുകയുമാവാം.

∙ പിന്നീട് തുറന്ന് ആറാമത്തെ ചേരുവ വിതറി അലങ്കരിച്ചു വിളമ്പാം.