Wednesday 17 January 2018 04:22 PM IST : By െമർലി എം. എൽദോ

കൂർക്ക, കൂൺ, കശുവണ്ടിപ്പരിപ്പു പീര

koorka_mushroom_nuts_peera േഫാേട്ടാ: ശ്രീകാന്ത് കളരിക്കൽ

1. വെളിച്ചെണ്ണ – അഞ്ചു െചറിയ സ്പൂൺ

2. കടുക് – അര െചറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

3. ഇഞ്ചി – ഒരിഞ്ചു കഷണം, നീളത്തിൽ കനം കുറച്ചരിഞ്ഞത്

വെളുത്തുള്ളി – ഒരു കുടം, പൊടിയായി അരിഞ്ഞത്

പച്ചമുളക് – അഞ്ച്, അരിഞ്ഞത്

ചുവന്നുള്ളി – 50 ഗ്രാം, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

4. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂണ്‍

5. കൂർക്ക – 100 ഗ്രാം, വൃത്തിയാക്കി കഷണങ്ങളാക്കിയത്

കൂൺ – 50 ഗ്രാം, വൃത്തിയാക്കി കഷണങ്ങളാക്കിയത്

കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം, െവള്ളത്തിൽ കുതിർത്തത്

6. കുടംപുളി – രണ്ട്, വെള്ളത്തിൽ കുതിർത്തത്

ഉപ്പ് – പാകത്തിന്

7. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്

ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – ഒന്ന്

ചുവന്നുള്ളി – മൂന്ന്

8. കുരുമുളകുപൊടി – അര െചറിയ സ്പൂൺ

വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും മൂപ്പിച്ച ശേഷം മൂന്നാമത്തെ േചരുവ േചർത്തു വഴറ്റുക.

∙ ചുവന്നുള്ളി നിറം മാറിത്തുടങ്ങുമ്പോൾ മഞ്ഞൾപ്പൊടി േചർത്തിളക്കണം.

∙ അഞ്ചാമത്തെ േചരുവയും േചർത്തിളക്കി അൽപം വെള്ളം തളിച്ചു ചെറുതീയിൽ വേവിക്കുക.

∙ പച്ചക്കറികൾ വെന്ത ശേഷം പുളി കുതിർത്തതും അൽപം പുളിവെള്ളവും പാകത്തിനുപ്പും േചർത്തിളക്കുക.

∙ ഇതിലേക്ക് ഏഴാമത്തെ േചരുവ ചതച്ചതും കുരുമുളകുപൊടിയും വെളിച്ചെണ്ണയും ഒഴിച്ചിളക്കി അൽപസമയം കൂടി ചെറുതീയിൽ വയ്ക്കുക.

∙ ചൂടോടെ വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: റെജിമോൻ പി. ആർ, സൂസ് ഷെഫ്, ത്രിലോജി, ക്രൗൺ പ്ലാസ, കൊച്ചി