Wednesday 17 January 2018 04:15 PM IST : By െമർലി എം. എൽദോ

അമ്മ രണ്ടു ദിവസം വീട്ടിൽ ഇല്ലെങ്കിലും അത്യാവശ്യം അടുക്കള കൈകാര്യം െചയ്യാനുള്ള വഴികൾ...

kid_cookery_main േഫാേട്ടാ: ശ്രീകാന്ത് കളരിക്കൽ മോഡൽസ്: അനൈക സാറ നെച്ചുപ്പാടം, ,കിയാര സാറ ജോർജ്, മെഹക് എലിസബെത്ത കോടിയന്തറ, നാദിയ ആനി ജോൺ, ക്ലോയി വയലാട്ട്, അനാന്യ സൂസൻ മാത്യു, മിറിയ ജോസഫ് ടി.

അവധിക്കാലം അടിപൊളിയാക്കാൻ കുറച്ചു പാചകം പഠിച്ചാലോ...അമ്മ രണ്ടു ദിവസം വീട്ടിൽ ഇല്ലെങ്കിലും അത്യാവശ്യം അടുക്കള കൈകാര്യം െചയ്യാനുള്ള വഴികൾ.... ഒറ്റയ്ക്ക് ചെയ്യാൻ ബോർ ആണെന്നു തോന്നുന്നുണ്ടങ്കിൽ‌ കൂട്ടൂകാരെയും വിളിച്ചോളൂ.. എന്നിട്ട് എല്ലാവരും ഒന്നിച്ചു പാചകം ചെയ്താലോ.. ആദ്യം തന്നെ വേണ്ട എല്ലാ േചരുവകളും ക്രമമായി എടുത്തു െചറിയ ബൗളുകളിലാക്കി വയ്ക്കണം. വീട്ടിലുള്ള മുതിർന്ന ആളുകളുടെ സഹായം ഉണ്ടെന്നും ഉറപ്പു വരുത്തണം കേട്ടോ.. എങ്കിൽ പിന്നെ തുടങ്ങാം.

സ്വീറ്റ്കോൺ ഫ്രിറ്റേഴ്സ്

kid_cookery1 സ്വീറ്റ്കോൺ ഫ്രിറ്റേഴ്സ്

1. 75 ഗ്രാം മൈദ

അര െചറിയ സ്പൂൺ മുളകുപൊടി

2. 150 മില്ലി പാൽ‌

ഒരു മുട്ട അടിച്ചത്

3. ഒരു ടിൻ സ്വീറ്റ്കോൺ (ചോളം അടർത്തിയത്)

മൂന്നു തണ്ടു മല്ലിയില അരിഞ്ഞത്

രണ്ടു സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത്

ഒരു ചുവന്ന കാപ്സിക്കത്തിന്റെ പകുതി പൊടിയായി അരിഞ്ഞത്

നാലു വലിയ സ്പൂൺ എണ്ണ

പാകം െചയ്യുന്ന വിധം

∙ മൈദയും മുളകുപൊടിയും ഒരു ബൗളിലാക്കണം.

∙ മുട്ടയും പാലും േചർത്തടിച്ചത് മൈദക്കൂട്ടിൽ േചർത്തു ദോശ

കബാബ്–ഇ–ഫ്രൂട്ട്

kid_cookery4 കബാബ്–ഇ–ഫ്രൂട്ട്

1. 200 ഗ്രാം സ്ട്രോബെറി വൃത്തിയാക്കി രണ്ടായി മുറിച്ചത്

മൂന്നു കിവി തൊലി കളഞ്ഞു വട്ടത്തിൽ അരിഞ്ഞത് (കിവിക്കു പകരം ആപ്പിളായാലും മതി. കിവി ആണെങ്കിൽ ഇത്തിരി കളർഫുൾ ആകുമെന്നു മാത്രം)

മൂന്നു റോബസ്റ്റ പഴം വട്ടത്തിൽ അരിഞ്ഞത്

200 ഗ്രാം തണ്ണിമത്തങ്ങ ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചത്

2. അര ലീറ്റർ വെള്ളം

കാൽ കിലോ പഞ്ചസാര പൊടിച്ചത്

ഒരു തക്കോലം (നക്ഷത്രം പോലിരിക്കുന്ന മസാല)

അരയിഞ്ചു കഷണം ഇഞ്ചി അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ നീളമുള്ള സ്ക്യൂവർ (പച്ച ഈർക്കിലി ആയാലും മതി) എടു ത്ത്, അതിൽ പഴങ്ങൾ ഓരോ കഷണങ്ങളായി കോർത്തു വയ്ക്കുക. നിറങ്ങൾ അനുസരിച്ച് ഇടവിട്ടു കോർത്തെടുത്താൽ‌ കാണാൻ നല്ല ചേലുണ്ടാകും.

∙ ഇനി ഒരു സോസ്പാനില്‍ വെള്ളവും പഞ്ചസാരയും തക്കോലവും ഇഞ്ചി അരിഞ്ഞതും േചർത്തു തിളപ്പിക്കണം.

∙ നന്നായി തിളച്ച് ഒട്ടിപ്പിടിക്കുന്ന പരുവമാകുമ്പോൾ (അമ്മ യെ സോപ്പിട്ടു പാകം നോക്കിപ്പിക്കണേ) വാങ്ങി അരിച്ചു വ യ്ക്കണം.

∙ ഈ സിറപ്പ് കോർത്തു വച്ചിരിക്കുന്ന പഴങ്ങളുടെ മുകളിൽ ഓരോ സ്പൂൺ വീതം ഒഴിച്ചു കൊടുക്കൂ...

തേങ്ങാബോൾ

kids_cookery5 തേങ്ങാബോൾ

1. ഒരു പായ്ക്കറ്റ് മാറി (marie) ബിസ്ക്കറ്റ്

2. രണ്ടു വലിയ സ്പൂൺ നാരങ്ങാനീര്

നാരങ്ങാത്തൊലി ചുരണ്ടിയത് രണ്ടു വലിയ സ്പൂൺ

3. ഒരു ടിൻ കണ്ടൻസ്ഡ് മിൽക്ക്

ഒന്നരക്കപ്പ് തേങ്ങ ചുരണ്ടി അവ്നിൽ വച്ചു വെള്ളം വലിയിച്ചെടുത്തത്

പാകം െചയ്യുന്ന വിധം

∙ ബിസ്ക്കറ്റ് മിക്സിയിലാക്കി ടർർർ...ന്ന് അടിക്കണം. അ ധികം പൊടിയരുത്. തരുതരുപ്പായിട്ടു പൊടിഞ്ഞാൽ മതി.

∙ ഇതൊരു ബൗളിലാക്കി, നാരങ്ങാനീരും നാരങ്ങാത്തൊലിയും േചർത്തിളക്കണം. ഇതിലേക്കു കണ്ടൻസ്ഡ് മിൽക്ക് ഇത്തിരി വീതം ഒഴിച്ചിളക്കി യോജിപ്പിക്കണം. ഉരുട്ടാൻ പാ കത്തിനാക്കണം.

∙ ഇതിൽ നിന്ന് ഒരു കുഞ്ഞ് ഉരുളയുണ്ടാക്കി തേങ്ങ ചുരണ്ടി യതിലിട്ട് ഒന്നുരുട്ടിയെടുത്തോളൂ... തിന്നല്ലേ... വായു കടക്കാത്ത പാത്രത്തിലാക്കി ഇത്തിരി നേരം ഫ്രിഡ്ജിൽ വയ്ക്കണം. സെറ്റാകുമ്പോൾ പുറത്തെടുത്തു നുണഞ്ഞിറക്കാം.

പഴം കേക്ക്

kid_cookery2 പഴം കേക്ക്

1. ഒരു മുട്ട

അരക്കപ്പ് പഞ്ചസാര

കാൽ കപ്പ് തേൻ

ഒരു െചറിയ സ്പൂൺ വനില എസ്സൻസ്

അരക്കപ്പ് െവജിറ്റബിൾ ഓയിൽ

2. നന്നായി പഴുത്ത രണ്ടു റോബസ്റ്റ പഴം സ്പൂൺ കൊണ്ട് ഉടച്ചത്

രണ്ടു വലിയ സ്പൂൺ കട്ടത്തൈര്

3. ഒന്നരക്കപ്പ് മൈദ

ഒരു െചറിയ സ്പൂൺ ബേക്കിങ് സോഡ

ഒരു െചറിയ സ്പൂൺ ചുക്കുപൊടി

അര െചറിയ സ്പൂൺ കറുവാപ്പട്ടപൊടി

ഒരു നുള്ള് ഉപ്പ്

പാകം െചയ്യുന്ന വിധം

∙ ആദ്യം തന്നെ അമ്മയോടു അടുത്തു വന്നു നിൽക്കാൻ പറയണം. ഇത്തിരി സഹായം കിട്ടിയാലേ പണി നടക്കൂ.

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഒരു കേക്ക് ടിൻ അൽപം വെണ്ണ പുരട്ടി വയ്ക്കണം.

∙ ഒരു വലിയ ബൗളിൽ മുട്ട, പഞ്ചസാര, തേൻ, എ സ്സൻസ്, ഓയിൽ ഇത്രയും എടുത്ത് ഇലക്ട്രിക് മിക്സർ കൊണ്ടു നന്നായി അടിച്ചു യോജിപ്പിക്കണം. മിക്സിയിലടിച്ചാലും കുഴപ്പമില്ല. മിക്സർ കൊണ്ട് അടിക്കുന്നതാണു നല്ലത്.

∙ ഇതിലേക്ക് പഴം ഉടച്ചതും തൈരും ചേർത്തു നല്ല മയമാകും വരെ വീണ്ടും അടിക്കണം.

∙ ഇനി വേറൊരു ബൗളിൽ മൈദയും േബക്കിങ് സോ ഡയും ചുക്കുപൊടിയും കറുവാപ്പട്ടപ്പൊടിയും ഉപ്പും ചേർത്ത് ഇടഞ്ഞു വയ്ക്കണം.

∙ മുട്ട മിശ്രിതവും ൈമദ മിശ്രിതവും യോജിപ്പിച്ചു നന്നായി അടിക്കുക. കേ ക്കിന്റെ മാവ് റെഡി.

∙ ഈ മാവ്, വെണ്ണ പുരട്ടി വച്ചിരിക്കുന്ന കേക്ക് ടിന്നിൽ ഒഴിച്ചു, ചൂടാക്കിയിട്ടി രിക്കുന്ന അവ്നിൽ വച്ച് 40 മിനിറ്റ് ബേ ക്ക് ചെയ്യുക.

∙ കേക്ക് പുറത്തെടുത്ത് 20 മിനിറ്റ് ചൂ ടാറിയ ശേഷം വിളമ്പാം.

പോപ്പപ്പ്

kids_cookery7 പോപ്പപ്പ്

1. സിനിമയ്ക്കു പോകുമ്പോഴും മറ്റും കഴിക്കുന്ന പോപ്കോൺ ടപ്പെന്നു പൊട്ടി വലുതാകുന്നതിനു മുമ്പുള്ള പോപ്കോൺ പായ്ക്കറ്റ് വാങ്ങാൻ കിട്ടും. അതിൽ തന്നെ കാരമൽ പോപ്പ്കോൺ എന്നൊന്നുണ്ട്. അത് ഒരു കപ്പ്

2. രണ്ടു വലിയ സ്പൂൺ പീനട്ട് ബട്ടർ

ഒരു വലിയ സ്പൂൺ മിക്സഡ് ഫ്രൂട്ട് ജാം

പാകം െചയ്യുന്ന വിധം

∙ മൈക്രോവേവ് അവ്നിലോ കുക്കറിലോ വച്ച് പോപ്കോൺ ഉണ്ടാക്കുക. അമ്മയോടു ചെയ്തു തരാൻ പറയുന്നതാണ് ഏറ്റവും നല്ലത്.

∙ ഇനി പീനട്ട് ബട്ടർ ഒരു ചെറിയ പാനിലാക്കി അടുപ്പത്തു െചറിയ തീയിൽ വയ്ക്കുക. നല്ല സോഫ്റ്റ് ആകുമ്പോൾ വീ ർത്തിരിക്കുന്ന പോപ്കോണിന്റെ മുകളിലോട്ട് ഒഴിക്കണം. ജാമും കൂടെ ചേർക്കണം.

∙ ഇതിൽ നിന്ന് ഒരു കു‍‍ഞ്ഞ് ഉരുള ഉണ്ടാക്കി ഓരോ ഉരുളയും ഒരു ലോലിസ്റ്റിക്കിന്റെ അറ്റത്ത് വച്ച് ഒറ്റ അമർത്ത്. കൊതിപിടിക്കാതെ അതങ്ങു ഫ്രി‍ഡ്ജിൽ വയ്ക്കണേ.. സെ റ്റാകട്ടെ. സെറ്റായ ശേഷം ഫ്രണ്ട്സിനു കൊടുത്തോളൂ..

സ്കോച്ച് എഗ്ഗ്

kids_cookery8 സ്കോച്ച് എഗ്ഗ്

1. അഞ്ചു മുട്ട

2. വറുക്കാൻ ആവശ്യത്തിന് എണ്ണ

3. ഒരു സവാള പൊടിയായി അരിഞ്ഞത്

4. ഇറച്ചി ഉപ്പും കുരുമുളകും േചർത്തു വേവിച്ചു മിൻസ് ചെയ്തത് ഒരു കപ്പ് (അമ്മയെ സോപ്പിട്ടു ചെയ്യിപ്പിച്ചെടുത്തോളൂട്ടോ)

ഒരു വലിയ ഉരുളക്കിഴങ്ങു വേവിച്ചു തൊലി കളഞ്ഞ്, ഉടച്ചു പൊടിച്ചത്

പാകത്തിനുപ്പും കുരുമുളകുപൊടിയും

5. ഒരു കപ്പ് മൈദ

6. രണ്ടു കപ്പ് റൊട്ടിപ്പൊടി

പാകം െചയ്യുന്ന വിധം

∙ നാലു മുട്ടയെടുത്തു തിളയ്ക്കുന്ന വെള്ളത്തിലിട്ട് 10 മിനിറ്റ് കഴിയുമ്പോൾ ഓരോന്നായി എടുത്തു തണുത്ത വെള്ളത്തിലിട്ടു വയ്ക്കണം.

∙ ഇനി ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് രണ്ടു സ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കണം. ഇതിലേക്കു സവാള ചേർത്തിളക്കണം. സവാള സോഫ്റ്റ് ആകുമ്പോൾ മിൻസ്ഡ് മീറ്റും ഉരുളക്കിഴങ്ങു പൊടിച്ചതും ഉപ്പും കുരുമുളകുപൊടിയും േചർത്തു നന്നായി ഇളക്കുക. നന്നായി മിക്സ് ആകുമ്പോൾ വാങ്ങി വയ്ക്കുക.

∙ ഇനി ബാക്കിയുള്ള ഒരു മുട്ട ഒരു ബൗളിലാക്കി നന്നായിഅടിക്കണം.

∙ പുഴുങ്ങി വച്ചിരിക്കുന്ന നാലു മുട്ടയുടെയും തോടു പൊളിച്ചി ട്ട് മൈദയിലിട്ട് ഒന്നുരുട്ടിക്കോളൂ..

∙ ഇനി ഉണ്ടാക്കിവച്ചിരിക്കുന്ന ഉരുളക്കിഴങ്ങു മിശ്രിതം നാലാ യി ഭാഗിക്കുക. ഓരോ ഭാഗവും കൈയിലെടുത്ത് ഉരുട്ടി, ഒരു പ്ലേറ്റിൽ വച്ചിട്ട് കൈ കൊണ്ടു മെല്ലേ അമർത്തിക്കൊടുക്കണം. ഒരേ കനത്തിൽ പരന്നു വരണം. മുട്ടയുെട ചുറ്റിനും പൊതിഞ്ഞു വയ്ക്കാവുന്നത്ര വലുപ്പം വേണം കേട്ടോ.

∙ പുഴുങ്ങിയ മുട്ട എടുത്ത് ഈ പരത്തിയ കൂട്ടിന്റെ ഉ ള്ളിൽ വച്ച്, പരത്തിയ കൂട്ടു കൊണ്ടു പൊതിഞ്ഞെടുക്കുക. ഇതു വീണ്ടും മൈദയിൽ ഇട്ട് ഒന്നുരുട്ടി, അടി ച്ചു വച്ചിരിക്കുന്ന മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ ഇട്ട് ഒന്നു കൂടി ഉരുട്ടണം.

∙ ഇനി അമ്മയെ വിളിച്ചോളൂ... എന്നിട്ട് നമ്മുെട മുട്ട ക്കുട്ടനെ എണ്ണയിലിട്ടു പൊരിച്ചു തരാൻ പറയൂ.ന ല്ല ഗോൾഡൻ ബ്രൗൺ നിറമാകണം. കരുമുരാന്നിരിക്കണം കേട്ടോ..

കുസ്കുസ് സാലഡ്

1. രണ്ടു കപ്പ് കുസ്കുസ്

രണ്ടു കപ്പ് തിളച്ച വെള്ളം

2. മൂന്നു വലിയ സ്പൂൺ ഒലിവ് ഓയിൽ

3. രണ്ട് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്

4. ഒരു ചുവന്ന കാപ്സിക്കം െചറിയ കഷണങ്ങളാക്കിയത്

5. ഒരു ചെറിയ സാലഡ് വെള്ളരി തൊലിയും കുരുവും കളഞ്ഞു ചെറിയ കഷണങ്ങളാക്കിയത്

രണ്ടു തണ്ടു മല്ലിയില അരിഞ്ഞത്

രണ്ടു തണ്ടു പുതിനയില അരിഞ്ഞത്

10 ബേസിൽ ലീവ്സ് (രാമതുളസിയില) അരിഞ്ഞത്

6. അരക്കപ്പ് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ

അരക്കപ്പ് ചിക്കൻ അല്ലെങ്കിൽ വെജിറ്റബിൾ സ്റ്റോക്ക്

ഒരു വലിയ സ്പൂൺ നാരങ്ങാനീര്

പാകത്തിനുപ്പും കുരുമുളകുപൊടിയും

പാകം െചയ്യുന്ന വിധം

∙ ചൂടുവെള്ളം ഒഴിച്ചാൽ പൊട്ടിപ്പോകാത്ത ഒരു പാത്രത്തിൽ കുസ്കുസ് എടുത്ത് അതിലേക്കു തിളച്ച വെള്ളം ഒഴിക്കണം. ഇനി പാത്രം മൂടി മാറ്റി വയ്ക്കുക. കുസ്കുസ് ഈ വെള്ളം മൂഴുവന്‍ വലിച്ചെടുത്തു വെന്തു വരും.

∙ ഒരു ഫ്രൈയിങ് പാനിൽ ഒലിവ് ഓയിൽ ചൂടാക്കി വെളുത്തുള്ളി ചേർത്തിളക്കുക. നല്ല മണം വരുമ്പോൾ കാപ്സിക്കം ചേർത്തിളക്കി അതിന്റെ തൊലി ചുളുങ്ങി വരുമ്പോൾ പാൻ അടുപ്പിൽ നിന്നെടുക്കുക.

∙ ഇതിലേക്കു സാലഡ് വെള്ളരിയും ഇലകൾ മൂന്നും ഉപ്പും േചർത്തിളക്കി ഒരു പരന്ന പാത്രത്തിലാക്കി നിരത്തിയിടണം. ചൂടാറാനാണ് നിരത്തിയിടുന്നത്.

∙ ഇനി നമ്മുെട കുസ്കുസ് എടുത്തു നോക്കിക്കേ... ആശാൻ വെള്ളം കുടിച്ചു വീർത്തിരിപ്പുണ്ടാകും. ഇതൊരു വലിയ ബൗളിലാക്കിയിട്ട് ഒരു ഫോർക്ക് കൊണ്ടു മെല്ലേ വിടർത്തിയിടണം. ഇതിലേക്കു പച്ചക്കറിക്കൂട്ടുകാരെക്കൂടെ ചേർത്തു പതുക്കെ അധികം ബലം കൊടുക്കാതെ മെല്ലേ മിക്സ് െചയ്യുക.

∙ ഇനി ഈ സാലഡിന് രുചി വരുത്തണ്ടേ.. അതിനുവേണ്ടി ആറാമത്തെ ചേരുവകൾ, അതായത്, ഓയിൽ, സ്റ്റോക്ക്, നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി.. ഇവരെ ഒരു ചെറിയ കുപ്പിയിലാക്കി നന്നായിട്ടു കുലുക്കി യോജിപ്പിക്കണം. ഇ താണ് സാലഡ് ഡ്രസ്സിങ്.

∙ കുസ്കുസിലേക്കു ഡ്രസ്സിങ് ചേർത്തു മെല്ലേ കുടഞ്ഞു യോ ജിപ്പിച്ചോളൂ... സ്റ്റൈലൻ സാലഡ് റെഡി...

∙ കുസ്കുസിന് ഇത്തിരി വില കൂടുതലാണ്. പക്ഷേ, ഇതേ പോലെ തന്നെ ഗോതമ്പു റവ കൊണ്ടും തയാറാക്കാം. ത ന്നെയുമല്ല, സാലഡിൽ നിങ്ങൾക്കിഷ്ടമുള്ള പച്ചക്കറികളൊക്കെ േചർക്കുകയും ആവാം...

ചിക്കൻ നൂഡിൽ സൂപ്പ്

kid_cookery3 ചിക്കൻ നൂഡിൽ സൂപ്പ്

1. അര ലീറ്റർ വെജിറ്റബിൾ സ്റ്റോക്ക് (കടയിൽ വാങ്ങാൻ കിട്ടുന്ന സൂപ്പ് ക്യൂബ് വെള്ളം േചർ‌ത്തു തിളപ്പിച്ചു സ്റ്റോക്ക് ഉണ്ടാക്കാം)

െവളുത്തുള്ളി അരച്ചത് ഒരു ചെറിയ സ്പൂൺ

ഇഞ്ചി അരച്ചത് അര െചറിയ സ്പൂൺ

രണ്ടു െചറിയ സ്പൂൺ സോയാസോസ്

രണ്ടു െചറിയ സ്പൂൺ പഞ്ചസാര

2. അമ്മ കറി വച്ചപ്പോൾ ബാ ക്കി വന്ന ചിക്കൻ പിച്ചിയെടുത്തു കഷണങ്ങളാക്കിയത്

ഒരു ചെറിയ കാരറ്റ് ചെറിയ കഷണങ്ങളാക്കിയത്

അരക്കപ്പ് ഗ്രീൻപീസ്

അരക്കപ്പ് സ്വീറ്റ്കോൺ

3. ഒരു െചറിയ പായ്ക്കറ്റ് നൂഡിൽസ് തിളച്ച വെള്ളത്തിലിട്ടു വേവിച്ച് ഊറ്റിയത്

പാകത്തിനുപ്പും കുരുമുളകുപൊടിയും ഒരു നാരങ്ങ പിഴിഞ്ഞെടുത്ത നീരും

പാകം െചയ്യുന്ന വിധം

∙ ആദ്യം തന്നെ വലിയ ഒരു പാത്രം എടുത്ത്, അതിൽ സ്റ്റോ ക്ക്, െവളുത്തുള്ളി അരച്ചത്, ഇഞ്ചി അരച്ചത്, സോയാസോ സ്, പഞ്ചസാര എന്നിവ ചേര‍്‍ത്ത് അടുപ്പത്തു വയ്ക്കുക.

∙ നന്നായി തിളയ്ക്കുമ്പോൾ ചിക്കനും പച്ചക്കറികളും േചർ ത്തു തീ കുറച്ച് അഞ്ചു മിനിറ്റ് അടുപ്പത്തു വയ്ക്കണം. ഇ തിലേക്കു നമ്മുടെ നൂഡിൽസ് വേവിച്ചതും ചേർത്തു ഗുളു ഗുളാന്നു തിളയ്ക്കുമ്പോൾ അടുപ്പിൽ നിന്നിറക്കി ഉപ്പും കു രുമുളകുപൊടിയും നാരങ്ങാനീരും േചർത്തു വിളമ്പിക്കോളൂ. ചിക്കൻ ചേർക്കാതെ പച്ചക്കറികൾ മാത്രം ചേർത്തും സൂപ്പ് തയാറാക്കാം.

വാട്ടർമെലൺ കൂളർ

1. ഒരു െചറിയ തണ്ണിമത്തങ്ങ

2. അരക്കപ്പ് പഞ്ചസാര

3. കറുവാപ്പട്ട പൊടിച്ചത് അര െചറിയ സ്പൂൺ

4. നാലു സ്കൂപ്പ് വനില ഐസ്ക്രീം

പാകം െചയ്യുന്ന വിധം

∙ തണ്ണിമത്തങ്ങ രണ്ടായി മുറിച്ച് ഉള്ളിൽ നിന്നു പൾപ്പ് മു ഴുവൻ ചുരണ്ടിയെടുത്ത് ഒരു വലിയ പാത്രത്തിലാക്കണം.

∙ ഇതിൽ പഞ്ചസാരയും കറുവാപ്പട്ട പൊടിച്ചതും ചേർത്തിളക്കി ഫ്രി‍ഡ്ജിൽ വയ്ക്കണം.

∙ ഇനി ഇലക്ട്രിക് മിക്സർ കൊണ്ടു നന്നായി അടിച്ചിട്ട് അ രിപ്പയിലൂടെ ഒഴിച്ച് അരിച്ചെടുക്കണം.

∙ ഓരോ ഗ്ലാസിലും ഒരു സ്കൂപ്പ് ഐസ്ക്രീം വച്ച് മുകളിൽ ജ്യൂസ് ഒഴിച്ചു വിളമ്പാം.

ചിക്കൻ റാപ്പ്

kids_cookery6


1.    രണ്ടു വലിയ സ്പൂൺ എണ്ണ
2.    ഒരു സവാള പൊടിയായി അരിഞ്ഞത്
    ഒരു ഇടത്തരം ചുവന്ന കാപ്സിക്കം പൊടിയായി അരിഞ്ഞത്
    ഒരു അല്ലി വെളുത്തുള്ളി ചതച്ചത്
3.    ചിക്കൻ എല്ലില്ലാതെ വേവിച്ചു പൊടിയായി അരിഞ്ഞത് ഒരു കപ്പ്
4.    ഒരു കപ്പ് ചോളം (ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല)
    ഒരു തക്കാളി ചെറുതായി അരിഞ്ഞത്
    അര െചറിയ സ്പൂൺ ജീരകംപൊടി
    പാകത്തിനുപ്പും കുരുമുളകുപൊടിയും
5.    രണ്ടു തണ്ടു മല്ലിയില പൊടിയായി അരിഞ്ഞത്
6.    നാലു ചപ്പാത്തി
7.    നാലു ലെറ്റൂസ്
8.    ചീസ് ഗ്രേറ്റ് െചയ്തത്


പാകം െചയ്യുന്ന വിധം


∙    അടുപ്പു കത്തിച്ച് ഒരു പാൻ വച്ച് ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കുക. പുക വന്നു തുടങ്ങുമ്പോൾ സവാളയും കാപ്സിക്കവും വെളുത്തുള്ളിയും േചർത്തു തവി കൊണ്ടു നന്നായി ഇളക്കുക. നിറം മാറണ്ടാട്ടോ. സോഫ്റ്റ് ആകുമ്പോൾ ഈ സാധനങ്ങളെല്ലാം ഒരു ബൗളിലാക്കി വ യ്ക്കുക.
∙    അതേ പാന്‍ തിരികെ അടുപ്പത്തു വച്ച്, ബാക്കിയുള്ള ഒരു സ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കി, ചിക്കൻ ചേർത്തു നന്നായി ഇളക്കുക.
∙    നല്ല ബ്രൗൺ നിറമാകുമ്പോൾ ചോള വും തക്കാളിയും ജീരകംപൊടിയും ഉപ്പും കുരുമുളകുപൊടിയും േചർത്തു ടക ടകാ ന്ന് ഇളക്കണം. തക്കാളിയിലുള്ള വെള്ളം തിളച്ചു വന്നിട്ടു വറ്റിപ്പോകുന്നതു വരെ ഇളക്കണേ.
∙ അങ്ങനെ മുഴുവനും വെള്ളം വറ്റുമ്പോ ൾ നമ്മളു നേരത്തെ വഴറ്റി വച്ച സവാ ളക്കൂട്ടില്ലേ. അതുംകൂടി ചേർത്തു നന്നാ യി ഇളക്കിയിട്ട് അടുപ്പിൽ നിന്നെടുത്ത് ഒരു ബൗളിലാക്കി വയ്ക്കണം. ഇതാണ് നമ്മുെട ഫില്ലിങ്.
∙    ഇനി നമ്മുടെ ചപ്പാത്തി ഒരു പ്ലേറ്റിൽ വച്ച് അതിനു നടുവിലേക്ക് ഒരു ലെറ്റൂസ് ഇല വയ്ക്കണം. അതിന്റെ മുകളിലേക്ക്  ഉണ്ടാക്കിവച്ചിരിക്കുന്ന ഫില്ലിങ്ങിൽ നിന്ന് കുറച്ചെടുത്തു നിരത്തുക. ഇത്തിരി ചീസും മുകളിൽ വിതറണം.
∙    ചപ്പാത്തി അധികം ബലം കൊടുക്കാതെ പതുക്കെ ചുരുട്ടിയെടുക്കണം. ഒരു ഫോയിൽ പേപ്പറിൽ പൊതിഞ്ഞെടുത്താൽ സ്കൂളിൽ ലഞ്ചിനു കൊണ്ടുപോകാം.

കടപ്പാട്: ഗോർമെ 100 ബാക്ക് ടു സ്കൂൾ റെസിപ്പീസ്