Wednesday 17 January 2018 10:48 AM IST : By സ്വന്തം ലേഖകൻ

മലബാര്‍ രുചി സൽക്കാരം

chicken-fry ഫോട്ടോസ്: സരുൺ മാത്യു

കോഴിക്കാൽ മസാല വറുവൽ

1. കോഴിക്കാൽ – ഏഴ്

2. കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

3. ചുവന്നുള്ളി – 10

വറ്റൽമുളക് – അഞ്ച്

മല്ലിയില അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

തക്കാളി – ഒന്ന്

4. വെളിച്ചെണ്ണ – പാകത്തിന്

5. സവാള – ഒന്ന്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

6. ഗരംമസാലപ്പൊടി – കാൽ െചറിയ സ്പൂൺ

7. മല്ലിയില – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ കോഴിക്കാൽ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വ യ്ക്കുക.

∙ മൂന്നാമത്തെ ചേരുവ മയത്തിൽ അര ച്ചു വയ്ക്കുക.

∙ ഫ്രൈയിങ് പാനിൽ എണ്ണ ചൂടാ ക്കി ചിക്കൻ കാൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ ഇതേ എണ്ണയിലേക്ക് അരപ്പു ചേർത്തു വഴറ്റിയ ശേഷം സവാ ളയും ഉപ്പും േചർത്തു വഴറ്റി, ചി ക്കൻ വറുത്തതും ഗരംമസാലപ്പൊടിയും േചർത്തിളക്കുക.

∙ ചിക്കൻ വെന്ത്, മസാല ചിക്കനിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം

മട്ടൺ കീമ ബോൾ ബിരിയാണി

mutton-biriyani

കീമ ബോളിന്

1. മട്ടൺ കീമ – ഒരു കപ്പ്

കടലപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ

മല്ലിയിലയും പുതിനയിലയും അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ വീതം

മുളകുപൊടി – കാൽ െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

2. െവളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

റൈസിന്

3. എണ്ണ – പാകത്തിന്

4. കറുവാപ്പട്ട – നാലു കഷണം

ഗ്രാമ്പൂ – നാല്

ഏലയ്ക്ക – നാല്

5. കസൂരി മേത്തി – ഒരു െചറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ

6. സവാള – രണ്ട്, അരിഞ്ഞത്

7. തക്കാളി പേസ്റ്റ് – അരക്കപ്പ്

പച്ചമുളക് – നാല്, അരിഞ്ഞത്

തൈര് – രണ്ടു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു െചറിയ സ്പൂൺ

8. മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര െചറിയ സ്പൂൺ

9. ബസ്മതി അരി – അരക്കിലോ, അളന്ന ശേഷം കുതിർത്തത്

10. ഉപ്പ് – പാകത്തിന്

വെള്ളം – അരി അളന്ന്, അതിന്റെ ഇരട്ടി അളവ്

11. നെയ്യ് – ഒരു വലിയ സ്പൂൺ

12. മല്ലിയില – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ കീമ ബോൾ തയാറാക്കാൻ ഒന്നാമത്തെ േചരുവ േയാജിപ്പിച്ചു മിക്സിയിലാക്കി നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിലിട്ടു ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തു കോരി വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിച്ച ശേഷം കസൂരി മേത്തിയും ഇഞ്ചി–െവളുത്തുള്ളി പേസ്റ്റും േചർത്തു മൂപ്പിക്കണം.

∙ ഇതിലേക്കു സവാള അരിഞ്ഞതു ചേർത്തു വഴറ്റിയ ശേഷം ഏഴാമത്തെ ചേരുവ േചർത്തു വഴറ്റുക.

∙ തക്കാളി നന്നായി വെന്ത േശഷം എട്ടാമത്തെ ചേരുവ ചേർ ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ ഇതിലേക്കു കുതിർത്ത അരിയും പാകത്തിനുപ്പും വെള്ളവും േചർത്ത് അടച്ചു വച്ചു വേവിച്ചെടുക്കണം.

∙ ചോറു പകുതി വേവാകുമ്പോൾ മുകളിൽ നെയ്യ് ഒഴിച്ചു ദം െചയ്യുക.

∙ ദം െചയ്ത ബിരിയാണി കീമ ബോളിനും സാലഡിനും ഒപ്പം വിളമ്പാം.

∙ മല്ലിയില ചേർത്ത് അലങ്കരിക്കുക.

     

ഗ്രീൻ ആപ്പിൾ ഷെയ്ക്ക്

green-apple

1. ഗ്രീൻ ആപ്പിൾ – രണ്ട്, കുരു കളഞ്ഞു തൊലിയോടു കൂടി കഷണങ്ങളാക്കിയത്

തണുത്ത പാൽ – രണ്ടു കപ്പ്

വനില ഐസ്ക്രീം – മൂന്നു വലിയ സ്പൂൺ

പഞ്ചസാര – പാകത്തിന്

ഐസ്ക്യൂബ്സ് – പാകത്തിന്

പിസ്ത കളർ – അല്പം

2. വിപ്പിങ് ക്രീം – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു മിക്സിയിലാക്കി അടിച്ചെ ടുക്കുക.

∙ ഗ്ലാസുകളിലൊഴിച്ചു മുകളിൽ വിപ്പിങ് ക്രീം വച്ച് അലങ്കരിച്ചു വിളമ്പുക.

തയാറാക്കിയത്: െമർലി എം. എൽദോ

പാചകക്കുറിപ്പുകൾക്കു കടപ്പാട്:നൂർജ അസീസ്, ചെറുവണ്ണൂർ, കോഴിക്കോട്