Thursday 18 January 2018 12:41 PM IST : By സ്വന്തം ലേഖകൻ

മിന്‍സ്ഡ് മീന്‍ വാഴയിലയില്‍ ചുട്ടത്

minsd1

1. മീൻ – കാൽ കിലോ

2. സവാള പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

ഇഞ്ചി – അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

പച്ചമുളക് – മൂന്ന്

ഇഞ്ചി – അരയിഞ്ചു കഷണം

നാരങ്ങാനീര് – ഒരു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ മീൻ നന്നായി അരച്ചു പിഴിഞ്ഞു രണ്ടാമത്തെ േചരുവ േചർത്തു യോജിപ്പിച്ചു വയ്ക്കുക.

∙ മൂന്നാമത്തെ േചരുവ അരച്ചു വയ്ക്കണം.

∙ ചമ്മന്തിയും മീൻ മിശ്രിതവും യോജിപ്പിക്കുക.

∙ കൈവെള്ളയിൽ അൽപം എണ്ണ പുരട്ടി, ഈ മിശ്രിതം അൽപാൽപം വീതം വാഴയിലയിൽ വച്ചു പരത്തി, ചൂടായ തവയിൽ വച്ച് ചട്ടുകം കൊണ്ടു അമർത്തി ചുട്ടെടുക്കണം.