Monday 23 January 2023 11:01 AM IST : By മെര്‍ലി എം എല്‍ദോ

ഹെൽതി റെസിപ്പിയാണോ ഇഷ്ടം, എന്നാൽ ഉറപ്പായും തയാറാക്കൂ ഈ സാലഡുകൾ!

mushroom

കൂൺ തൈര് സാലഡ്

1. ബട്ടൺ മഷ്റൂം – 750 ഗ്രാം

2. എണ്ണ – മൂന്നു വലിയ സ്പൂൺ

3. ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – പാകത്തിന്

4. കട്ടത്തൈര് – 150 മില്ലി

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്

ഗ്രാമ്പൂ – രണ്ട്, ചതച്ചത്

വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – പാകത്തിന്

5. സെലറി – നാലു തണ്ട്, ചതുരക്കഷണങ്ങളാക്കിയത്

ബേസിൽ ലീവ്സ് – കുറച്ച്

പാകം ചെയ്യുന്ന വിധം

∙ മഷ്റൂം കഴുകി വൃത്തിയാക്കി തുടച്ചുണക്കി വയ്ക്കുക.

∙ ഒരു പാനിൽ എണ്ണ ചൂടാക്കി വൃത്തിയാക്കിയ കൂണും ഉപ്പും കുരുമുളകും ചേർത്തിളക്കി നല്ല തീയിൽ അഞ്ചു മിനിഅഞ്ചു മിനിറ്റ് ഇളക്കി വാങ്ങി ചൂടാറാൻ വയ്ക്കുക.

∙ നാലാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ്ങ് തയാറാക്കി കൂൺ മിശ്രിതത്തിൽ ചേർത്തു മെല്ലേ കുട‍ഞ്ഞു യോജിപ്പിക്കുക. ഈ സാലഡ് പാത്രത്തിലാക്കി അടച്ചു ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙ സെലറി അരിഞ്ഞതും ബേസിൽ ലീവ്സും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

കോൾഡ് മോൾഡഡ് സാലഡ്

1. വെള്ളം – നാലു കപ്പ്

ഉപ്പ് – അര ചെറിയ സ്പൂൺ

2. കാബേജ്, കാരറ്റ്, ഇളം ബീൻസ് ഒരേ വലുപ്പത്തിൽ ചെറിയ ചതുരക്കഷണങ്ങളായി അരിഞ്ഞത് – എല്ലാം കൂടി കാൽ കപ്പ്

ഗ്രീൻപീസ് – കാൽ കപ്പ്

3. ഗ്രീൻ ആപ്പിൾ, തൊലിയും കുരുവും കളഞ്ഞു ചതുരക്കഷണങ്ങളാക്കിയത് – കാൽ കപ്പ്

4. ജെലറ്റിൻ – ഒരു പായ്ക്കറ്റ്

വെള്ളം – പാകത്തിന്

5. പുളിയില്ലാത്ത തൈര് – ഒരു കപ്പ്

മയണീസ് – കാൽ കപ്പ്

നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്

തേൻ – ഒരു തുള്ളി

  1. മല്ലിയില‌ പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ വെള്ളം ഉപ്പു ചേർത്തു തിളപ്പിക്കുക.

∙ പച്ചക്കറികൾ ഓരോന്നായി ചൂടുവെള്ളത്തിലിട്ടെടുക്കുക. കാബേജ് ഒന്നര മിനിറ്റും മറ്റുള്ള പച്ചക്കറികൾ അൽപനേരം കൂടുതലും വെള്ളത്തിലിട്ടെടുക്കുക. കരുകരുപ്പു നഷ്ടപ്പെ ടാതെ ശ്രദ്ധിക്കണം. ഇതിലുള്ള വെള്ളം ഒരു തുണി കൊണ്ടു തുടച്ചു വയ്ക്കണം. ആപ്പിൾ കഷണങ്ങളാക്കിയതിൽ അൽ പം നാരങ്ങാനീരു പുരട്ടി വയ്ക്കുക.

∙ ജെലറ്റിൻ അൽപം വെള്ളത്തിൽ കലക്കി ചെറുതീയിൽ അ ലിയിച്ചു ചൂടാറാൻ വയ്ക്കുക.

∙ ഒരു ബൗളിൽ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു ജെലറ്റിൻ ഉരുക്കിയതു ചേർത്തിളക്കി യോജിപ്പിക്കുക.

∙ ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന പച്ചക്കറികളും, ആപ്പി ളും മല്ലിയിലയും ചേർത്തു മോൾഡിലേക്കു മാറ്റി ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙ വിളമ്പുന്നതിനു മുമ്പ് മോൾഡ് അൽപസമയം ചൂടുവെള്ളത്തിൽ ഇറക്കി വച്ച ശേഷം ഭംഗിയുള്ള ഒരു പാത്രത്തിലേക്കു കമഴ്ത്താം.

കളർഫുൾ സാലഡ്

1. സവാള – ഒരു ഇടത്തരം, കനം കുറച്ചു വട്ടത്തിൽ അരിഞ്ഞത്

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. ലെറ്റ്യൂസ് അരിഞ്ഞത് – ഒരു കപ്പ്

ബീറ്റ്റൂട്ട്, ഒരേ വലുപ്പമുള്ളത് – രണ്ട്, വേവിച്ചു കനം കുറച്ചരിഞ്ഞത്

മുട്ട വേവിച്ചത് – നാല്, കനം കുറച്ചരിഞ്ഞത്

ഡ്രസ്സിങ്ങിന്

3. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

ഉപ്പ് – പാകത്തിന്

പച്ചമുളകു പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

മസ്റ്റേർഡ് പേസ്റ്റ് – കാൽ ചെറിയ സ്പൂൺ

തേൻ‌ – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ സവാള വളയങ്ങളായി അടർത്തിയെടുത്തു നാരങ്ങാനീരും ഉപ്പും ചേർത്തു പുരട്ടി മാറ്റി വയ്ക്കുക. പിന്നീട് സവാള പി ഴിഞ്ഞെടുത്തു വയ്ക്കണം.

∙ ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ യഥാക്രമത്തിൽ ഒന്നിനു മുകളിൽ ഒന്നായി വട്ടത്തിൽ നിരത്തുക. ഇതിനു മുകളിൽ സവാള നിരത്തി ക്ലിങ് ഫിലിം കൊണ്ടു മൂടി ഫ്രിഡ്ജിൽ വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി സാലഡിനു മുകളിൽ തളിച്ചു വിളമ്പാം.

തണുക്കാന്‍ സാലഡ് മാജിക്

പാചകക്കുറിപ്പുകൾക്കു കടപ്പാട്: രാധ നായർ, ബെംഗളൂരു