Thursday 18 January 2018 12:51 PM IST : By സ്വന്തം ലേഖകൻ

ഇത് ഓലൻ വയ്ക്കാന്‍ പറ്റിയ സമയം! ഇതാ റെസിപ്പി

olan പാചകക്കുറിപ്പ്: എൻ. നീലകണ്ഠ അയ്യർ

1.    വൻപയർ – ഒരു കപ്പ്
2.    കുമ്പളങ്ങ – രണ്ടു കഷണം
    പച്ച മത്തൻ – ഒരു കഷണം
3.    പച്ചമുളക് – നാല്
    ഉപ്പ് – പാകത്തിന്
4.    ഒരു തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ     – ഒന്നരക്കപ്പ്
5.    വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
    കറിവേപ്പില – രണ്ടു തണ്ട്


പാകം െചയ്യുന്ന വിധം


∙    വൻപയർ വെള്ളത്തിൽ കുതിർത്ത ശേഷം വേവിച്ചു മാറ്റിവയ്ക്കണം.
∙    കുമ്പളങ്ങയും മത്തങ്ങയും തൊലിയും കുരുവും കളഞ്ഞ് ഒാലന്റെ പാകത്തിന് കനം കുറച്ചു െചറിയ ചതുരക്കഷണങ്ങളായി മുറിക്കണം.
∙    ഇതില്‍ പച്ചമുളകു കീറിയതും ഉപ്പും േചർത്തു പാകത്തിനു വെള്ളം േചർത്തു വേവിക്കുക. കഷണങ്ങൾ വെന്ത ശേഷം അധികമുള്ള വെള്ളം ഊറ്റിക്കളയണം.
∙    ഇതിൽ വൻപയർ വേവിച്ചതും തേങ്ങാപ്പാലും േചർത്തിളക്കി തിള വന്നുടൻ അടുപ്പിൽ നിന്നു വാങ്ങി വയ്ക്കണം.
∙    പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കിയാൽ ഓലൻ തയാർ.