Thursday 18 January 2018 11:58 AM IST

ഓണം സ്പെഷല്‍ ഗോതമ്പുപ്രഥമൻ

Merly M. Eldho

Chief Sub Editor

prathaman ഫോട്ടോ: സരുണ്‍ മാത്യു

1. ഗോതമ്പു നുറുക്ക് – 300 ഗ്രാം

2. ശർക്കര – 700 ഗ്രാം

3. നെയ്യ് – 100 ഗ്രാം

4. കദളിപ്പഴം – രണ്ട്

5. തേങ്ങ – നാല്

6. കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം

ഉണക്കമുന്തിരി – 50 ഗ്രാം

7. ഏലയ്ക്ക – നാല്

 

പാകം െചയ്യുന്ന വിധം

∙ ഗോതമ്പുനുറുക്ക് പാകത്തിനു വെള്ളം േചർത്തു നന്നായി വേവിക്കുക.

∙ ശർക്കര തിളയ്ക്കുന്ന വെള്ളത്തിലിട്ട് ഉരുക്കി അരിച്ചെടുക്കുക.

∙ ഒരു വലിയ ഉരുളിയിൽ ഗോതമ്പു വേവിച്ചതും ശർക്കര ഉ രുക്കി അരിച്ചതും േചർത്തിളക്കി തിളപ്പിക്കുക.

∙ തിളച്ചു വറ്റി വരുമ്പോൾ പാകത്തിനു െനയ്യ് ചേർക്കണം.

∙ കദളിപ്പഴം നന്നായി അരച്ചതും ഇതിനൊപ്പം േചർത്തു നന്നാ യി വറ്റിച്ചെടുക്കുക.

∙ തേങ്ങ ചുരണ്ടിയതു ചതച്ച് ഒന്നും രണ്ടും പാൽ എടുത്തു വയ്ക്കണം.

∙ തിളയ്ക്കുന്ന കൂട്ടിലേക്കു രണ്ടാംപാൽ േചർത്തു വീണ്ടും നന്നായി തിളപ്പിച്ചു വറ്റിച്ചെടുക്കണം.

∙ വെള്ളം നന്നായി വറ്റുമ്പോൾ ഒന്നാംപാൽ േചർത്തിളക്കി തീ അണയ്ക്കുക.

∙ ഒരു െചറിയ സ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു പായസത്തിൽ േചർക്കണം.

∙ ഇതിലേക്ക് ഏലയ്ക്ക നന്നായി പൊടിച്ചതും േചർത്തിളക്കുക. ഗോതമ്പുപ്രഥമൻ തയാർ.

ഇലയടയും ഉപ്പേരിയും ശർക്കര ഉപ്പേരിയും പപ്പടവും പഴംനുറുക്കും കൂടി വിളമ്പാൻ മറക്കേണ്ട കൂട്ടരേ..