Wednesday 17 January 2018 03:45 PM IST : By െമർലി എം. എൽദോ

വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്ക് പനീർ കുർഛൻ

paneer_kulchen പനീർ കുർഛൻ, േഫാേട്ടാ: ശ്രീകാന്ത് കളരിക്കൽ പാചകക്കുറിപ്പുകൾക്കു കടപ്പാട്: റെജിമോൻ പി. ആർ, സൂസ് ഷെഫ്, ത്രിലോജി, ക്രൗൺ പ്ലാസ, കൊച്ചി

1. പനീർ – 150 ഗ്രാം

2. ചുവപ്പ്, മഞ്ഞ, പച്ച കാപ്സിക്കം – ഒാരോന്നിന്റെയും നാലിലൊന്നു വീതം

3. എണ്ണ – പാകത്തിന്

4. കടുക് – അര െചറിയ സ്പൂൺ

5. വെളുത്തുള്ളി അരച്ചത് – അര െചറിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

6. തക്കാളി അരച്ചത് – രണ്ടു െചറിയ സ്പൂൺ

7. ഉപ്പ് – പാകത്തിന്

8. ജീരകംപൊടി – അര െചറിയ സ്പൂൺ

മുളകുപൊടി – അര െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ പനീറും പച്ചക്കറികളും ഒരിഞ്ചു നീളമുള്ള കഷണങ്ങളാക്കി വയ്ക്കണം.

∙ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം അഞ്ചാമത്തെ േചരുവ േചർത്തു വഴറ്റുക.

∙ ഇതിലേക്കു തക്കാളി അരച്ചതും ഉപ്പും േചർത്തു വഴറ്റിയ ശേഷം പച്ചക്കറികൾ േചർത്തിളക്കി വേവിക്കണം.

∙ പനീറും േചർത്തിളക്കി വേവിച്ച ശേഷം എട്ടാമത്തെ േചരുവ േചർത്തിളക്കി വാങ്ങുക.