Wednesday 17 January 2018 12:05 PM IST : By െമർലി എം. എൽദോ

അൽപം സ്വാദുകൂട്ടി പനീർ മസാല

paneer

ഈ നോമ്പ് കാലത്ത് അല്‍പ്പം വ്യത്യസ്തമായി വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഒരുക്കാം. ഇതാ പനീർ മസാല ഉണ്ടാക്കാം.

പനീർ മസാല


1.    എണ്ണ – പാകത്തിന്
2.    പനീർ – 350 ഗ്രാം, കഷണങ്ങളാക്കിയത്
3.    ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ
    സവാള – ഒന്ന്, അരച്ചത്
4.    കശ്മീരി മുളകുപൊടി – ഒരു െചറിയ സ്പൂണ്‍
    മല്ലിപ്പൊടി – ഒരു വലിയ സ്പൂണ്‍
    ജീരകംപൊടി – ഒന്നര െചറിയ സ്പൂൺ
    കുരുമുളകുപൊടി – അര െചറിയ സ്പൂൺ
    ഗ്രാമ്പൂവും കറുവാപ്പട്ടയും പൊടിച്ചത്             – ഒരു െചറിയ സ്പൂൺ
    കസ്കസ് പൊടിച്ചത് – ഒരു വലിയ സ്പൂൺ
5.    തക്കാളി – രണ്ട്, അരിഞ്ഞത്
    ഉപ്പ് – പാകത്തിന്
6.    ചില്ലിസോസ് – ഒരു െചറിയ സ്പൂൺ
    ക്രീം – അരക്കപ്പ്
7.    വെള്ളം – ഒരു കപ്പ്
    ഉപ്പ് – പാകത്തിന്


പാകം ചെയ്യുന്ന വിധം


∙ പാനിൽ അല്പം എണ്ണ ചൂടാക്കി പനീർ കഷണങ്ങൾ ഒ ന്നു വഴറ്റിക്കോരി മാറ്റിവയ്ക്കുക.
∙ ഇതേ പാനിൽ സവാള അരച്ചതും ഇഞ്ചി–െവളുത്തുള്ളി പേസ്റ്റും േചർത്തു വഴറ്റിയശേഷം നാലാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ മൂപ്പിക്കുക.
∙ മസാല മൂത്ത മണം വരുമ്പോൾ തക്കാളിയും ഉപ്പും േചർത്തിളക്കി ഒന്നു കൂടി വഴറ്റുക. ഇതിലേക്കു ചില്ലിസോസും ക്രീമും ചേർത്തിളക്കുക.
∙ ഒരു കപ്പ് വെള്ളവും ഉപ്പും ചേർത്തിളക്കി ചൂടായാൽ വ റുത്തു വച്ചിരിക്കുന്ന പനീർ കഷണങ്ങളും ചേർത്തിളക്കി ചാറു കുറുകുമ്പോൾ വാങ്ങി വിളമ്പാം.