Wednesday 17 January 2018 02:15 PM IST : By മെര്‍ലി എം. എല്‍ദോ

ഉരുളക്കിഴങ്ങു ഗ്രീൻപീസ് കറി

veg-curuma

നല്ല ചൂടു നെയ്ദോശയ്ക്കൊപ്പം അൽപ്പം ഗ്രീൻപീസ് കറിയായാലോ? അല്ലെങ്കിൽ ഉരുള കിഴങ്ങ് കറിയാകാം. എന്നാൽ പിന്നെ ഗ്രീൻ പീസും കിഴങ്ങും ചേർത്ത കറിയുണ്ടാക്കാം. കുറഞ്ഞ സമയം കൊണ്ട് സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ്– ഗ്രീൻപീസ് കറി ഉണ്ടാക്കാം. ഗ്രീൻപീസ് നേരത്തെ വെള്ളത്തിലിട്ട് കുതിർത്തു  വയ്ക്കണം. ചപ്പാത്തിക്കൊപ്പമോ ബട്ടൂരയ്ക്കൊപ്പമോ ഈ കറി പരീക്ഷിക്കാവുന്നതാണ്. ദോശയ്ക്കൊപ്പം വിളന്പി നോക്കൂ ഈ വെജിറ്റേറിയൻ മസാലകറി.

ഉരുളക്കിഴങ്ങു ഗ്രീൻപീസ് കറി-ആവശ്യമായവ


1.    എണ്ണ – മൂന്നു വലിയ സ്പൂൺ
2.    ജീരകം – ഒരു ചെറിയ സ്പൂൺ
3.    സവാള – ഒന്ന്, അരിഞ്ഞത്
    വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്
    ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
    പച്ചമുളക് – ഒന്ന്, അരിഞ്ഞത്
4.    തക്കാളി – രണ്ട്, അരിഞ്ഞത്
5.    മല്ലിപ്പൊടി – അര െചറിയ സ്പൂൺ
    മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
    കസൂരിമേത്തി – ഒരു വലിയ സ്പൂൺ
6.    ഉരുളക്കിഴങ്ങ് – മൂന്ന് ഇടത്തരം, കഷണങ്ങളാക്കിയത്
    ഗ്രീൻപീസ് (ഫ്രെഷ്) – ഒരു കപ്പ്
7.    ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
8.    ഗരംമസാലപ്പൊടി – ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി ജീരകം മൂപ്പിക്കുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കി െചറുതീ യിൽ വഴറ്റിയെടുക്കണം. സവാള വഴന്നു വരുമ്പോള്‍ തക്കാ ളി ചേർത്തു വഴറ്റുക. തക്കാളി വെന്തുടയുമ്പോൾ നന്നായി ഇളക്കിയശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കണം.
∙ ഇതിലേക്ക് ഉരുളക്കിഴങ്ങും ഗ്രീൻപീസും ഉപ്പും കുരുമുളകു പൊടിയും ഉരുളക്കിഴങ്ങു വേവാനുള്ള വെള്ളവും ചേർത്തി ളക്കി അടച്ചുവച്ചു വേവിക്കുക. നന്നായി വെന്തു ചാറു കുറു കുമ്പോൾ ഗരംമസാലപ്പൊടി ചേർത്തിളക്കി വാങ്ങുക.