Tuesday 09 January 2018 05:39 PM IST

പ്രോൺ ബാറ്റർ ഫ്രൈ

Merly M. Eldho

Chief Sub Editor

prawns

1.    മൈദ – ഒരു കപ്പ്
    റവ – ഒരു വലിയ സ്പൂൺ
    കശ്മീരിമുളകുപൊടി – ഒരു ചെറിയ സ്പൂൺ
    ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ
    സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
2.    വലിയ ചെമ്മീൻ തൊണ്ടും നാരും കളഞ്ഞത് – ഒരു കപ്പ്
3.    എണ്ണ – വറുക്കാൻ ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം


∙    ഒന്നാമത്തെ ചേരുവയിൽ പാകത്തിനു വെള്ളം ചേർത്തു യോ ജിപ്പിച്ച് മാവു തയാറാക്കി ഒരു മണിക്കൂർ മാറ്റി വയ്ക്കണം.
∙    ചെമ്മീൻ അൽപം ഉപ്പും മുളകുപൊടിയും ചേർത്തു വെള്ളമില്ലാതെ വേവിക്കുക.
∙    പാനിൽ എണ്ണ ചൂടാക്കി ഓരോ ചെമ്മീൻ വീതം തയാറാക്കി യ മാവിൽ മുക്കി വറുത്തു കോരുക.
∙    സ്വീറ്റ് ചില്ലി സോസിനൊപ്പം വിളമ്പാം.