Wednesday 17 January 2018 04:30 PM IST : By സ്വന്തം ലേഖകൻ

റമസാൻ നോമ്പിന് വിളമ്പാൻ ആരോഗ്യം നിറഞ്ഞ എട്ടു വിഭവങ്ങൾ

nombu1 ഫോട്ടോ: ലെനിൻ എസ്. ലങ്കയിൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: shabas khan, Chef,Holiday Inn, Kochi

ഇനി റമസാൻ നോമ്പിന്റെ പുണ്യനാളുകൾ. ഉപവാസം അനുഷ്ഠിക്കുന്ന പകലുകളും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇഫ്താർ വിരുന്നൊരുക്കുന്ന സന്ധ്യകളും ഈ വിശുദ്ധദിനങ്ങൾക്കു സ്വന്തം. പതിവിൽ നിന്നു മാറി ഇത്തവണ നോമ്പു തുറക്കുന്നത് ചില ആരോഗ്യവിഭവങ്ങളുമായി ആയാലോ. ഹെൽതി ഫൂ‍ഡ് ആണെങ്കിലും രുചിയുടെ കാര്യത്തിലും ഇവ മുന്നിൽ തന്നെ. വനിത പാചകത്തിനു വേണ്ടി രുചിയും ആരോഗ്യവും കൈ കോർക്കുന്ന നോമ്പു തുറ വിഭവങ്ങൾ തയാറാക്കിയിരിക്കുന്നത് കൊച്ചി ഹോളിഡേ ഇന്നിലെ സൂസ് ഷെഫ് ഷിഹാബ് കരീം. ഇഫ്താർ സൽക്കാരത്തിനു തയാറല്ലേ..

ധൂധ‍ിയ മുർഗ് ടിക്ക

1. ചിക്കൻ ചെറിയ കഷണങ്ങളാക്കിയത് – 200 ഗ്രാം

2. ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

ജാതിക്ക പൊടിച്ചത് – രണ്ടു ഗ്രാം

പച്ച ഏലയ്ക്കാപ്പൊടി – രണ്ടു ഗ്രാം

കുരുമുളകുപൊടി – ഒരു ഗ്രാം

ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ

3. ക്രീം ചീസ് – ഒരു കപ്പ്, അടിച്ചത്

4. കട്ടത്തൈര് കെട്ടിത്തൂക്കിയിട്ടു വെള്ളം മുഴുവൻ കളഞ്ഞത് – 75 മില്ലി

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇതിൽ ക്രീം ചീസും ചേർത്തിളക്കി വയ്ക്കുക.

∙ ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്തു നന്നായി യോജിപ്പിക്കുക. തൈരും ചേർത്തു മെല്ലേ ഒന്നിളക്കി ഒരു മണിക്കൂർ മാറ്റി വയ്ക്കുക.

∙ ഇതിനു മുകളിൽ അൽപം എണ്ണ തളിച്ച് ത ന്തൂർ അവ്നിൽ ഗ്രിൽ ചെയ്തെടുക്കാം.

തുടരും....