Wednesday 17 January 2018 02:45 PM IST : By ബീന മാത്യു

ഈസ്റ്റർ‌ രുചികരമാക്കാൻ വ്യത്യസ്തമായ മൂന്ന് വിഭവങ്ങൾ

cookery2 കോക്കനട്ട് റൈസ്, ഫോട്ടോ: ലെനിൻ എസ്. ലങ്കയിൽ

പച്ചക്കറി വിഭവങ്ങളുടെ നോമ്പ് കാലത്തിന് അവസാനം കുറിച്ച് രുചിയൂറും നോൺവെജ് വിഭവങ്ങളുടെ ഈസ്റ്റർ വിരുന്ന് കാലത്തേക്ക്. ഈ ഈസ്്റ്റർ വിരുന്നിന് അൽപ്പം വ്യത്യസ്തത വിളമ്പൂ. ഈസ്റ്റർ വിരുന്നിന് രുചിയേകാൻ കോക്കനട്ട് റൈസും ഫിഷ് പെരളനും കൂടെ മധുരത്തിന് സ്റ്റിക്കി ടോഫി ടാർട്ടും. എളുപ്പത്തിൽ തയാറാക്കാം രുചിയോടെ വിളമ്പാം.

കോക്കനട്ട് റൈസ്

1. നെയ്യ് – പാകത്തിന്

2. കശുവണ്ടിപ്പരിപ്പ് – അഞ്ച്–ആറ്

3. കറിവേപ്പില – ഒരു തണ്ട്

ഉഴുന്നുപരിപ്പ് – ഒരു െചറിയ സ്പൂൺ

4. പച്ചമുളക് – ആറ്, അരിഞ്ഞത്

5. തേങ്ങ പൊടിയായി ചുരണ്ടിയത് – ഒരു കപ്പ്

6. അരി വേവിച്ചത് – ഒരു കപ്പ്

7. ഉപ്പ് – പാകത്തിന്

8.മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ചീനച്ചട്ടിയിൽ െനയ്യ് ചൂടാക്കി, കശുവണ്ടിപ്പരിപ്പു വറുത്തു കോരി മാറ്റിവയ്ക്കുക.

∙ അതേ നെയ്യിൽ കറിവേപ്പിലയും ഉഴുന്നുപരിപ്പും വറുത്തു ബ്രൗൺ നിറമാകുമ്പോൾ പച്ചമുളകും േചർത്തു വഴറ്റുക.

∙ ഇതിലേക്കു തേങ്ങ ചുരണ്ടിയതു ചേർത്തു വറുക്കുക. തേങ്ങ നല്ല ഗോൾഡൻ ബ്രൗൺ നിറമായി എണ്ണ തെ ളിഞ്ഞു വരുമ്പോൾ ചോറു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ പാകത്തിനുപ്പും ചേർത്തു നന്നായി ഇളക്കി ചോറു ചൂടാ കുമ്പോൾ കശുവണ്ടിപ്പരിപ്പ് വറുത്തതും മല്ലിയിലയും വി തറി വാങ്ങി ചൂടോടെ വിളമ്പുക.

ഫിഷ് പെരളൻ

cookery3

1. മീൻ മുഴുവനോടെയോ മുറിച്ചതോ – അരക്കിലോ

2. എണ്ണ – രണ്ടു വലിയ സ്പൂൺ

3. കടുക് – രണ്ടു നുള്ള്

4. ചുവന്നുള്ളി അരച്ചത് – മുക്കാൽ കപ്പ്

5. വറ്റൽമുളക് അരച്ചത് – രണ്ടു െചറിയ സ്പൂൺ

6. കറിവേപ്പില – ഒരു വലിയ പിടി

7. ഉപ്പ്, െവള്ളം – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളി അ രച്ചതു ചേർത്തു െചറുതീയിലാക്കി വഴറ്റുക.

∙ ബ്രൗൺ നിറമാകുമ്പോൾ വറ്റൽമുളക് അരച്ചതു ചേർ ത്തു നന്നായി വഴറ്റുക.

∙ ഇതിലേക്കു മീൻ േചർക്കുക. മീൻ മുഴുവനോടെയാണ് ഉപയോഗിക്കുന്നതെങ്കിൽ വരയണം.

∙ ഇതിനു മുകളിൽ കറിവേപ്പില വിതറി പാകത്തിനുപ്പും െവള്ളവും േചർത്തു ചെറുതീയിൽ തിളപ്പിക്കുക.

∙ കറി തിളച്ചു കുറുകി ഗ്രേവി മീനിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങി ചൂടോടെ വിളമ്പുക.

സ്റ്റിക്കി ടോഫി ടാർട്ട്

cookery1

1. ഈന്തപ്പഴം – 250 ഗ്രാം, പൊടിയായി അരിഞ്ഞത്

പാൽ – 200 മില്ലി

പേസ്ട്രിക്ക്

2. വെണ്ണ – 150 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

മൈദ – 225 ഗ്രാം

3. ബ്രൗൺ ഷുഗർ – 100 ഗ്രാം

4. വനില എസ്സൻസ് – ഒരു െചറിയ സ്പൂൺ

മുട്ട മഞ്ഞ – ഒരു മുട്ടയുടേത്

തണുത്ത വെള്ളം – ഒരു വലിയ സ്പൂൺ

സോസിന്

5. ബ്രൗൺ ഷുഗർ – 200 ഗ്രാം

വെണ്ണ – 50 ഗ്രാം

തിക്ക് ക്രീം – 250 മില്ലി

ഫില്ലിങ്ങിന്

6. മൈദ – 100 ഗ്രാം

സോഡാ–ബൈകാർബണേറ്റ് – ഒരു ചെറിയ സ്പൂൺ

7. വെണ്ണ – 50 ഗ്രാം, മൃദുവാക്കിയത്

വനില എസ്സൻസ് – ഒരു െചറിയ സ്പൂൺ

മുട്ട – രണ്ട്, അടിച്ചത്

ബ്രൗൺ ഷുഗർ‌ – 100 ഗ്രാം

തേൻ – ഒരു വലിയ സ്പൂൺ

8. ബദാം പൊടിയായി അരിഞ്ഞത് – കാൽ–അരക്കപ്പ്

9. ഐസ്ക്രീം – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഫില്ലിങ് തയാറാക്കാൻ ഈന്തപ്പഴവും പാലും ഒരു പാനിലാക്കി തിളപ്പിച്ചു വാങ്ങി 30 മിനിറ്റ് മാറ്റി വയ്ക്കുക.

∙ പേസ്ട്രി തയാറാക്കാന്‍ വെണ്ണ മൈദയിൽ ചേർത്തു റൊ ട്ടിപ്പൊടിപ്പരുവത്തിലാക്കുക.

∙ ഇതിലേക്കു പഞ്ചസാര േചർത്ത ശേഷം എസ്സൻസും മു ട്ടമഞ്ഞയും ഒരു വലിയ സ്പൂൺ വെള്ളവും ചേർത്തു കുഴച്ചു മാവു തയാറാക്കുക.

∙ ഈ മിശ്രിതം പരത്തി മയം പുരട്ടിയ ടാർട്ട് ടിന്നിലാക്കി ഫോർക്ക് കൊണ്ട് അങ്ങിങ്ങായി കുത്തി, അര മണിക്കൂർ ഫ്രി‍ഡ്ജിൽ വയ്ക്കുക.

∙ സോസിനുള്ള അഞ്ചാമത്തെ േചരുവ ഒരു പാനിലാക്കി യോജിപ്പിച്ച് അടുപ്പത്തു വച്ചു തിളയ്ക്കുമ്പോൾ ചെ റുതീയിലാക്കുക. രണ്ടു മൂന്നു മിനിറ്റ് വച്ച ശേഷം വാങ്ങി ചൂടാറാൻ വയ്ക്കുക.

∙ അവ്ൻ 2000C ൽ ചൂടാക്കിയിടുക.

∙ ഫ്രിഡ്ജിൽ വച്ചിരിക്കുന്ന ടാർട്ട് ടിൻ പുറത്തെടുത്ത്, പേ സ്ട്രിക്കു മുകളിൽ ഫോയിൽ വച്ച്, അതിനു മുകളിൽ ചെറുപയറോ പീസോ നിറച്ച്, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15 മിനിറ്റ് ബേക്ക് െചയ്യുക. അവ്നിൽ നിന്നു പുറത്തെടുത്ത്, പയറും ഫോയിലും മാറ്റി അഞ്ചു മിനിറ്റ് വീണ്ടും േബക്ക് െചയ്യുക.

∙ ഈ ടാർട്ടിൽ തയാറാക്കി വച്ചിരിക്കുന്ന സോസ് അൽപം പുരട്ടുക.

∙ ആറാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.

∙ ഈന്തപ്പഴം വേവിച്ചത് ഉടച്ച് അതിൽ ൈമദ മിശ്രിതവും ഏഴാമത്തെ േചരുവയും ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്കു ബദാം അരിഞ്ഞതും മെല്ലേ ചേർത്തു യോജിപ്പിക്കണം. ഇത് സോസ് പുരട്ടി വച്ചിരിക്കുന്ന ടാർട്ടിൽ നിറയ്ക്കുക. അവ്ന്റെ ചൂട് 1600C ആയി കുറച്ച്, ടാർട്ട് വച്ച് 15 മിനിറ്റ് ബേക്ക് െചയ്യുക.

∙ ചൂടോടെ ഐസ്ക്രീമിനൊപ്പം വിളമ്പാം. വിളമ്പുന്നതിനു മുമ്പ് സോസ് തളിക്കുക.

പാചക കുറിപ്പ് - ബീന മാത്യു

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: വൈശാഖ് പി. എസ്., ഷെഫ് ഡി–പാർട്ടി, ഹോളിഡേ ഇൻ, കൊച്ചി