Tuesday 16 January 2018 05:17 PM IST : By ബീന മാത്യു

അരിപ്പൂരിയും മുഗളായ് മട്ടൺ കറിയും

cookery_rice_poori ഫോട്ടോ: ലെനിൻ എസ്. ലങ്കയിൽ

അരിപ്പൂരി

1.    വെള്ളം    – ഒരു കപ്പ്
    വനസ്പതി    – ഒരു െചറിയ സ്പൂൺ
2.    അരിപ്പൊടി    – ഒരു കപ്പ്
    മൈദ    – ഒരു കപ്പ്
    ഉപ്പ്    – പാകത്തിന്
3.    തേങ്ങ ചുരണ്ടിയത്    –  അരക്കപ്പ്
    എള്ള്    – ഒരു െചറിയ സ്പൂൺ
    ജീരകം    – ഒരു െചറിയ സ്പൂൺ
4.    എണ്ണ    – വറുക്കാൻ ആവശ്യത്തിന്


പാകം െചയ്യുന്ന വിധം


∙    ഒരു കപ്പ് വെള്ളം തിളപ്പിച്ചു വനസ്പതി ചേർത്ത് ഇളക്കി വാങ്ങുക.
∙    ഇതിലേക്കു രണ്ടാമത്തെ േചരുവ േചർത്തു മയത്തിൽ കുഴയ്ക്കണം.
∙    ഇതിൽ മൂന്നാമത്തെ ചേരുവയും േചർത്തു പൂരി പരുവത്തിൽ കുഴയ്ക്കുക.
∙    ചെറിയ ഉരുളകളാക്കി പൂരി വലുപ്പത്തിൽ പരത്തി ചൂടായ എണ്ണയിലിട്ടു വറുത്തു കോരണം. വറുക്കുമ്പോൾ പൂരിയുടെ മുകളിൽ ചൂട് എണ്ണ കോരിയൊഴിച്ചു കൊടുക്കണം.

മുഗളായ് മട്ടൺ കറി

1.    എണ്ണ     –  അരക്കപ്പ്
2.    കറുവാപ്പട്ട     –     അരയിഞ്ചു കഷണം
    ഏലയ്ക്ക     –     രണ്ട്
    ഗ്രാമ്പൂ     –     രണ്ട്
3.    സവാള     –     രണ്ടു വലുത്, അരിഞ്ഞത്
4.    ഇഞ്ചി അരച്ചത്     –     രണ്ടു െചറിയ സ്പൂൺ
    വെളുത്തുള്ളി അരച്ചത് –     രണ്ടു െചറിയ സ്പൂൺ
5.    മട്ടൺ     –     അരക്കിലോ
6.    പുതിനയില, മല്ലിയില     –     രണ്ടു വലിയ സ്പൂൺ വീതം
    പച്ചമുളക്     –     ഏഴ്, അരിഞ്ഞത്
7.    മുളകുപൊടി     –     ഒരു െചറിയ സ്പൂൺ
    മഞ്ഞൾപ്പൊടി     –     അര െചറിയ സ്പൂൺ
    ഉപ്പ്     –     പാകത്തിന്
8.    തക്കാളി     –     രണ്ട് ഇടത്തരം, അരിഞ്ഞത്
9.    തൈര്     –     അരക്കപ്പ്
10.    തേങ്ങ ചുരണ്ടിയത്    –    കാൽ കപ്പ്
    കശുവണ്ടിപ്പരിപ്പ്    –    ആറ്


പാകം െചയ്യുന്ന വിധം


∙    എണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ വറുത്ത ശേഷം സവാള ചേർത്തു വഴറ്റി ഇളം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു േചർത്തു വഴറ്റുക.
∙    ഇതിലേക്കു മട്ടൺ േചർത്തിളക്കി വറുത്ത ശേഷം മല്ലിയിലയും പുതിനയിലയും പച്ചമുളകും േചർത്തു വഴറ്റണം.
∙    നല്ല മണം വരുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും േചർത്തിളക്കുക.

∙    മസാല മൂത്ത മണം വരുമ്പോള്‍ തക്കാളി അരിഞ്ഞതു ചേ ർത്തു വഴറ്റിയ ശേഷം  തൈരും േചർത്തിളക്കി കുക്കറിൽ വേവിക്കണം.
∙    പിന്നീട് തേങ്ങയും കശുവണ്ടിപ്പരിപ്പും അരച്ചതു ചേർത്തിളക്കി ചെറുതീയിൽ വേവിച്ചു വാങ്ങുക.


പാചക കുറിപ്പ് : ബീന മാത്യു


ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി, കൊച്ചി.