Thursday 18 January 2018 11:25 AM IST

സോസേജ് പെപ്പർ റാപ്പ്

Merly M. Eldho

Chief Sub Editor

Sausage-wrap പാചകക്കുറിപ്പുകൾക്കും ചിത്രങ്ങൾക്കും കടപ്പാട്: മായ അഖിൽ, സിയാറ്റിൽ, യുഎസ്എ

1. സോസേജ് – 200–250 ഗ്രാം

2. എണ്ണ – മൂന്നു–നാലു ചെറിയ സ്പൂൺ

3. സവാള കനത്തിൽ വട്ടത്തിൽ അരിഞ്ഞത് – ഒരു കപ്പ്

ചുവപ്പ്/ ഓറഞ്ച്/ പച്ച/ മഞ്ഞ കാപ്സിക്കം കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – മുക്കാൽ കപ്പ്

4. ഉപ്പ് – പാകത്തിന്

5. െവളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

 കുരുമുളകുപൊടി – പാകത്തിന്

6. ചപ്പാത്തി – നാല്

മയോ സോസിന്



7. മയണീസ് – രണ്ടു വലിയ സ്പൂൺ

കട്ടത്തൈര് – രണ്ടു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

നാരങ്ങാനീര് – അര െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ സോസേജ് വേവിച്ചതല്ലെങ്കിൽ വേവിക്കുക. പിന്നീട് വട്ടത്തിലോ ചരിച്ചോ മുറിച്ചു വയ്ക്കണം.

∙ പാനിൽ രണ്ടു െചറിയ സ്പൂൺ എണ്ണ ചൂടാക്കി സോസേജ് ചേർത്ത് ഏതാനും മിനിറ്റ് വറുക്കുക. വശങ്ങൾ ബ്രൗൺ നി റമാകുമ്പോള്‍ വാങ്ങി ബൗളിലാക്കി വയ്ക്കുക.

∙ അതേ പാനിൽ ഒന്നു രണ്ടു െചറിയ സ്പൂൺ എണ്ണ ചൂടാക്കി സവാളയും കാപ്സിക്കവും ഉപ്പും ചേർത്ത് ആറേഴു മിനിറ്റ് വഴറ്റണം.

∙ മൃദുവാകുമ്പോൾ അഞ്ചാമത്തെ ചേരുവ േചർത്ത് ഒന്നു ര ണ്ടു മിനിറ്റ് വഴറ്റിയ ശേഷം സോസേജ് ചേർത്ത് രണ്ടു മൂ ന്നു മിനിറ്റ് വേവിച്ചു വാങ്ങുക.

∙ ചപ്പാത്തി ചൂടാക്കി പ്ലേറ്റിലാക്കി മുകളിൽ സോസേജ് മിശ്രി തം നിരത്തുക. ഇതിനു മുകളിൽ ഏഴാമത്തെ േചരുവ യോ ജിപ്പിച്ചുണ്ടാക്കിയ മയോ സോസ് അൽപം തളിച്ചു ചുരുട്ടിയെടുക്കണം.

∙ വാക്സ് പേപ്പറോ അലുമിനിയം ഫോയിലോ ഉപയോഗിച്ചു റോളിന്റെ അടിവശം പൊതിഞ്ഞെടുക്കാം.