Saturday 20 January 2018 10:32 AM IST : By അമ്മു മാത്യു

സ്പെഷല്‍ ചിക്കന്‍ റോസ്റ്റ്

chicken_rice പാചകക്കുറിപ്പ്: അമ്മു മാത്യു, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1.    ചിക്കൻ വൃത്തിയാക്കിയത്    –    മുക്കാൽ കിലോ
2.    ഉപ്പ്, കുരുമുളകുപൊടി    –    പാകത്തിന്
    പാഴ്സ്‍‍ലി അരിഞ്ഞത്    –    ഒരു വലിയ സ്പൂൺ
3.    മൈദ    –    രണ്ടു വലിയ സ്പൂൺ
4.    വെണ്ണ    –    രണ്ടു വലിയ സ്പൂൺ
5.    സവാള    –    ഒരു ഇടത്തരം,                 അരിഞ്ഞത്
6.    മൈദ    –    രണ്ടു വലിയ സ്പൂൺ
    ഉപ്പ്, കുരുമുളകപൊടി    –    പാകത്തിന്
7.    നാരങ്ങാനീര്    –    ഒരു െചറിയ സ്പൂൺ
8.    ടുമാറ്റോ പ്യൂരി    –    ഒരു കപ്പ്
    പഞ്ചസാര    –    രണ്ടു ചെറിയ സ്പൂൺ
9.    വെണ്ണ    –    ഒരു വലിയ സ്പൂൺ
10.    ചുവന്നുള്ളി    –    നാല്, അരിഞ്ഞത്
11.    ബസ്മതി അരി    –    ഒന്നേകാൽ കപ്പ്
    വഴനയില    –    ഒന്ന്
    ഉപ്പ്    –    പാകത്തിന്
12.    കാരറ്റും ബീൻസും                 പൊടിയായി അരിഞ്ഞത്     – അരക്കപ്പ് വീതം
13.    കുങ്കുമപ്പൂവ്    –    ഒരു നുള്ള്, അൽപം             പാലി‍ൽ കുതിർത്തത്
14.    ക്രീം    –    അരക്കപ്പ്
15.    കശ്മീരി മുളകുപൊടി    –    രണ്ടു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം


∙    ചിക്കന്റെ തൊലി മാറ്റി വലിയ കഷണങ്ങളാക്കുക.
∙    എല്ലില്ലാത്ത ഭാഗങ്ങൾ വറുക്കാനായി മാറ്റി വയ്ക്കണം.
∙    എല്ലുള്ള കഷണങ്ങൾ പ്രഷർകുക്കറിൽ വേവിക്കുക.
∙    ചിക്കന്റെ തൊലി രണ്ടാമത്തെ േചരുവയും നാലു കപ്പ് വെള്ളവും േചർത്തു തിളപ്പിച്ചു സ്റ്റോക്ക് തയാറാക്കുക.
∙    വറുക്കാനുള്ള ചിക്കൻ പീസിൽ മൈദ വിതറി ചൂടായ വെണ്ണയിൽ ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തു കോരി വയ്ക്കണം.
∙    അതേ വെണ്ണയിൽ സവാള വഴറ്റിയ ശേഷം ഉപ്പും കുരുമുളകുപൊടിയും േചർത്ത മൈദയും തയാറാക്കിയ ഒരു കപ്പ് സ്റ്റോക്കും ചേർത്തു ചെറുതീയിൽ തിളപ്പിക്കുക.
∙    ഇതിൽ നാരങ്ങാനീരു േചർത്തിളക്കുക.
∙    ടുമാറ്റോ പ്യൂരിയും പഞ്ചസാരയും േയാജിപ്പിച്ചതും തിളയ്ക്കുന്ന സോസിൽ ചേർത്തിളക്കണം.
∙    ഇതിലേക്കു ചിക്കൻ കഷണങ്ങളും അരക്കപ്പ് സ്റ്റോക്കും ചേർത്തിളക്കി ചെറുതീയിൽ 20–30 മിനിറ്റ് വേവിക്കുക.
∙    വെണ്ണ ചൂടാക്കി ചുവന്നുള്ളി വഴറ്റിയ ശേഷം അരിയും വഴനയിലയും േചർത്തു നന്നായി വഴറ്റുക.
∙    ഇതിലേക്കു രണ്ടരക്കപ്പ് സ്റ്റോക്കും േചർത്തിളക്കി പച്ചക്കറികളും ചേർത്ത് അരി വേവിക്കുക.
∙    കുങ്കുമപ്പൂവു േചർത്തു വാങ്ങുക.
∙    ചിക്കൻ വിളമ്പാനുള്ള പാത്രത്തിന്റെ നടുവിൽ വച്ച് ചുറ്റിനുമായി ചോറു വേവിച്ചതു വയ്ക്കുക.
∙    ക്രീം അടിച്ചതു ചിക്കൻ കഷണങ്ങൾക്കു മുകളിൽ ഒഴിച്ച് മുകളിൽ കശ്മീരി മുളകുപൊടി വിതറി അലങ്കരിക്കാം.