Saturday 17 March 2018 03:00 PM IST : By സ്വന്തം ലേഖകൻ

ചൂട് കാലത്തു ശരീരം തണുപ്പിക്കാന്‍ കുക്കുംബര്‍ കൊണ്ട് ഒരു കിടിലന്‍ പാനീയം; വിഡിയോ

cucumber_drink

ചൂട് കാലത്തു ദാഹമകറ്റാനും ശരീരം തണുപ്പിക്കാനും കുക്കുംബര്‍ കൊണ്ട് ഒരു കിടിലന്‍ പാനീയം തയ്യാറാക്കാം. അല്‍പ്പം സ്പൈസി ആയ ഈ ഡ്രിങ്ക് അതിഥികള്‍ക്കും വിളമ്പാം. കുക്കുംബര്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ചര്‍മ്മത്തിനും ആരോഗ്യത്തിനും ഇത് ഏറെ ഫലപ്രദമാണ് പ്രത്യേകിച്ച് ചൂടുകാലത്ത്.  കുക്കുംബര്‍ ഡ്രിങ്ക് പതിവാക്കിയാല്‍ ശരീരത്തില്‍ ഒരു കാരണവശാലും നിര്‍ജ്ജലീകരണം സംഭവിക്കുകയില്ല. ഈ സ്പൈസി ആന്റ് ഹെല്‍ത്തി ഡ്രിങ്ക് നമുക്ക്  തന്നെ ഉണ്ടാക്കി നോക്കിയാലോ? തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക. അതുപോലെ ഉണ്ടാക്കുക.