Thursday 18 January 2018 11:34 AM IST : By സ്വന്തം ലേഖകൻ

മുളപ്പിച്ച ചെറുപയർ തോരൻ

cherupayar

1. ചെറുപയർ മുളപ്പിച്ചത് – രണ്ടു കപ്പ്

2. മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. എണ്ണ – ഒരു വലിയ സ്പൂൺ

4. കടുക് – അര െചറിയ സ്പൂൺ

5. പെരുംജീരകം – അര െചറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

6. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, അരിഞ്ഞത്

പച്ചമുളക് – നാല്, അറ്റം പിളർ‌ന്നത്

7. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ പയർ മുളപ്പിച്ചതു രണ്ടാമത്തെ േചരുവ ചേർത്തു വേവിക്കുക. ആവി കയറിയാൽ മതി.

∙ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം പെരുംജീരകവും കറിവേപ്പിലയും േചർത്തു മൂപ്പിക്കുക.

∙ ഇതിൽ ആറാമത്തെ േചരുവ േചർത്തു വഴറ്റുക.

∙ സവാള ബ്രൗൺ നിറമാകുമ്പോൾ വേവിച്ച പയർ മുളപ്പിച്ചതും േചർത്തു നന്നായി യോജിപ്പിക്കുക.

∙ ഏറ്റവും ഒടുവിൽ തേങ്ങ ചുരണ്ടിയതും േചർത്തിളക്കി ആവി വരുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.

പാചകക്കുറിപ്പുകൾക്കും ചിത്രങ്ങൾക്കും കടപ്പാട്: മായ അഖിൽ, സിയാറ്റിൽ, യുഎസ്എ