Thursday 13 April 2017 05:32 PM IST : By സ്വന്തം ലേഖകൻ

വിഷു സ്പെഷല്‍ പഴംപ്രഥമൻ

prathaman
േഫാേട്ടാ: ലെനിൻ എസ്. ലങ്കയിൽ

1. ശർക്കര – അരക്കിലോ, ഉരുക്കിയത്

2. ഏത്തപ്പഴം – മുക്കാൽ കിലോ, വേവിച്ച് നാരും അരിയും കളഞ്ഞ് ഉടച്ചത്

3. നെയ്യ് – 300 മില്ലി

4. ചവ്വരി – അഞ്ചു വലിയ സ്പൂൺ, വേവിച്ചത്

5. മൂന്നു തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത മൂന്നാംപാൽ – നാലു കപ്പ്

രണ്ടാംപാൽ – മൂന്നു കപ്പ്

ഒന്നാംപാൽ – രണ്ടു കപ്പ്

6. നെയ്യ് – പാകത്തിന്

7. ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ് – പാകത്തിന്

8. ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙ ഉരുളിയിൽ ശർക്കര ഉരുക്കിയതും ഏത്തപ്പഴവും ചേർത്തു അൽപാൽപം നെയ്യ് ചേർത്തു വരട്ടുക.

∙ ഇതിൽ ചവ്വരി ചേർത്ത് ഒന്നു കൂടി വരട്ടി മൂന്നാംപാൽ ചേർ ത്തു വറ്റിക്കുക.

∙ രണ്ടാംപാൽ ചേർത്തു തുടരെയിളക്കി കുറുകുമ്പോൾ ഒ ന്നാംപാൽ ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങുക.

∙ നെയ്യ് ചൂടാക്കി ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും വ റുത്തു കോരി പായസത്തിൽ ചേർക്കുക.

∙ ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേർത്തു നന്നായി ഇളക്കി ഉപയോഗിക്കാം.

തയാറാക്കിയത്: മെർലി എം. എൽദോ

പാചകക്കുറിപ്പ് - ലത ധരേന്ദ്രൻ പത്തനംതിട്ട,

ഫോട്ടോയ്ക്ക വേണ്ടി പാചകം - റെജിമോൻ പി. എസ്.

ഷെഫ് ഡി പാർട്ടി

ക്രൗൺ പ്ലാസ, കൊച്ചി