Tuesday 23 January 2018 04:35 PM IST : By റൂബി ഷബീര്‍, േദാഹ

മുളയരി പായസം

bamboo-shoots_payasam

1.    മുളയരി - ഒരു കപ്പ്‌
2.    ശര്‍ക്കര പാനിയാക്കിയത് – ഒരു കപ്പ്‌
    ഏലയ്ക്കാപ്പൊടി – ഒരു െചറിയ സ്പൂണ്‍
3.    തേങ്ങ ചുരണ്ടിയതു പിഴിഞ്ഞെടുത്ത ഒന്നും രണ്ടും പാൽ   - രണ്ടു കപ്പ് വീതം
4.    നെയ്യ് - ഒരു വലിയ ‍സ്പൂണ്‍
5.    തേങ്ങാക്കൊത്ത് – രണ്ടു വലിയ ‍സ്പൂണ്‍


പാകം ചെയ്യുന്ന വിധം


∙    മുളയരി ഏഴു മണിക്കൂർ വെള്ളത്തിൽ കുതിർത്ത്പാകത്തിനു വെള്ളം ചേർത്തു പ്രഷർകുക്കറില്‍ വേവിക്കുക.
∙    വെന്ത അരിയിലേക്ക് ശര്‍ക്കര പാനിയാക്കിയതും ഏല യ്ക്കാപ്പൊടിയും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്തു തിളപ്പിക്കുക.
∙    കുറുകിവരുമ്പോള്‍ ഒന്നാം പാല്‍ ചേർത്തിളക്കി തീ അണയ്ക്കുക.
∙    നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തു ചേർത്തു മൂപ്പിച്ചു പായസത്തിൽ ഒഴിക്കുക.


മറുനാടന്‍ മലയാളികള്‍ പ്രിയ വിഭവങ്ങള്‍ പങ്കുവയ്ക്കുന്ന പംക്തി.  ഇത്തവണ മുളയരി പായസം റൂബി ഷബീര്‍, േദാഹ.  

അടുക്കളയിൽ പരീക്ഷിച്ചു വിജയിച്ച പാചകക്കുറിപ്പുകൾ, വിഭവങ്ങളുെട േഫാേട്ടാ, ഒപ്പം രചയിതാവിെന്‍റ വിലാസവും  പാസ്േപാര്‍ട്ട് െെസസ്ചിത്രവും അയച്ചു തരിക. എളുപ്പം തയാറാക്കാവുന്നതും രുചികരവുമായ  പാചകക്കുറിപ്പുകൾ ‘വനിത’യിൽ പ്രസിദ്ധപ്പെടുത്തും. അയയ്ക്കേണ്ട  വിലാസം vanithadesk@mmp.in ഫോട്ടോ  JPEG file ആയി അയയ്ക്കുക.