Saturday 20 January 2018 11:41 AM IST : By സ്വന്തം ലേഖകൻ

ഫ്രഞ്ച് കീഷ് ലൊറൈൻ

French Quiche Lorraine.docx

ഫില്ലിങ്ങിന്


1.    ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ
    വെണ്ണ – ഒരു വലിയ സ്പൂൺ
2.    സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
    വെളുത്തുള്ളി – രണ്ട് അല്ലി‍, പൊടിയായി അരിഞ്ഞത്
3.    കോഴി വേവിച്ച് മിന്‍സ് െചയ്തത് – 200ഗ്രാം
    ഗ്രീൻപീസ് – 50 ഗ്രാം
    തൈം – ഒരു ചെറിയ സ്പൂൺ
    ചിക്കൻ സ്റ്റോക്ക് – കാൽ കപ്പ്


പൈ െഷല്ലിന്


4.    ൈമദ – 175 ഗ്രാം
    ഉപ്പ് – കാൽ ചെറിയ സ്പൂൺ
    ഉപ്പില്ലാത്ത വെണ്ണ,
    കഷണങ്ങളാക്കിയത് – ഏഴു വലിയ സ്പൂൺ
    തണുത്തവെള്ളം – ഒന്നു–രണ്ടു വലിയ സ്പൂൺ
5.    പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത്             – ഒരു കപ്പിന്റെ മൂന്നിലൊന്ന്
    ഗൗഡാ ചീസ്, ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
6.    ഹെവി വിപ്പിങ് ക്രീം – മുക്കാൽ കപ്പ്
    സോർ ക്രീം – അരക്കപ്പ്
    മുട്ട – നാല്
    മൈദ – ഒരു വലിയ സ്പൂൺ
7. പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത്             – രണ്ടു വലിയ സ്പൂൺ


പാകം ചെയ്യുന്ന വിധം


∙ ഒലിവ് ഓയിലും വെണ്ണയും ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്ത് ഇടത്തരം തീയിൽ വേവിക്കുക. ഇടയ്ക്കിടെ ഇളക്കണം. െവള്ളം വറ്റി വരണ്ടുവരുമ്പോള്‍ അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക. ഇതാണു ഫില്ലിങ്.
∙ നാലാമത്തെ ചേരുവ ഫൂഡ് പ്രൊസസറിലാക്കി മെല്ലേ അടിച്ചു റൊ‍ട്ടിപ്പൊടി പരുവത്തിലാക്കുക. ഏകദേശം 10 സെക്കൻഡ്.
∙ ഈ മാവ് ബൗളിലാക്കി ബോൾ പോലെയാക്കി കൈകൊ ണ്ട് ഒന്ന് അമർത്തി പരത്തിയശേഷം ‍പ്ലാസ്റ്റിക്ക് റാപ്പ് കൊണ്ടു മൂടി ഫ്രി‍ഡ്ജിൽ ഒരു മണിക്കൂർ വയ്ക്കുക.
∙ പിന്നീട് മാവു പുറത്തെടുത്ത് ഒമ്പതിഞ്ചു വട്ടത്തിൽ പരത്തി പൈ ഡിഷിലാക്കി, വീണ്ടും ഫ്രി‍ഡ്ജിൽ വയ്ക്കു ക. ബേക്ക് െചയ്യുന്നതിനു തൊട്ടുമുമ്പ് പുറത്തെടുത്ത്, ഇതിൽ പയറോ ഗ്രീൻപീസോ നിറച്ച്, 3000F ൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 10 മിനിറ്റ് ബേക്ക് ചെയ്യുക. പുറത്തെടുത്തു പയർ മാറ്റി, തയാറാക്കിയ ഫില്ലിങ് നിരത്തി മുകളിൽ അഞ്ചാമത്തെ ചേരുവ വിതറുക.
∙ ഇതിനു മുകളിലേക്ക് ആറാമത്തെ ചേരുവ അടിച്ചു യോജിപ്പിച്ചത് ഒഴിച്ച്, ഒരു കത്തി കൊണ്ട് അങ്ങിങ്ങായി കുത്തുക. മുട്ടമിശ്രിതം താഴേക്ക് ഇറങ്ങാനാണിത്.
∙ പാർമെസൻ ചീസ് മുകളിൽ വിതറി 3750F ലാക്കി 35–45 മിനിറ്റ് ബേക്ക് ചെയ്യുക. ഫില്ലിങ് സെറ്റ് ആയി, പൊങ്ങിവന്നു ഗോൾഡൻ ബ്രൗൺ നിറമാകുന്നതാണ് പാകം.
∙ പുറത്തെടുത്ത് അഞ്ചു മിനിറ്റ് വച്ച്, ചൂടാറിയശേഷം കഷണങ്ങളായി മുറിച്ചു വിളമ്പാം.

തയാറാക്കിയത്: ഡോണ സേവ്യർ, ജർമനി