മറുനാടൻ മലയാളികള്‍ പ്രിയ വിഭവങ്ങൾ പങ്കു വയ്ക്കുന്നു. ഇത്തവണ േദാഹയില്‍ നിന്നും ഗീതു വിനോദ് തയാറാക്കുന്ന ഫ്രൂട്ട് ചാട്ട്. ഏതു പഴങ്ങളും ആവശ്യാനുസരണം ചേര്‍ക്കാം.
1. തണ്ണിമത്തൻ – അരക്കപ്പ്
ആപ്പിൾ – അരക്കപ്പ്
മാങ്ങ – അരക്കപ്പ്
മാതളനാരങ്ങ അല്ലികൾ – അരക്കപ്പ്
2. ചാട്ട് മസാല – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജിപ്പിക്കുക.
∙ ഇതിലേക്കു ചാട്ട് മസാല ചേർത്തു മെല്ലേ ഇളക്കി യോജിപ്പിച്ചു വിളമ്പാം.
∙ ഏതു പഴങ്ങൾ ഉപയോഗിച്ചും ഫ്രൂട്ട് ചാട്ട് തയാറാക്കാം.
{അടുക്കളയിൽ പരീക്ഷിച്ചു വിജയിച്ച പാചകക്കുറിപ്പുകൾ, വിഭവങ്ങളുെട േഫാേട്ടാ, ഒപ്പം രചയിതാവിെന്‍റ വിലാസവും പാസ്േപാര്‍ട്ട് െെസസ്ചിത്രവും അയച്ചു തരിക. എളുപ്പം തയാറാക്കാവുന്നതും രുചികരവുമായ പാചകക്കുറിപ്പുകൾ ‘വനിത’യിൽ പ്രസിദ്ധപ്പെടുത്തും. അയയ്ക്കേണ്ട വിലാസം - vanithadesk@mmp.in ഫോട്ടോ JPEG file ആയി അയയ്ക്കുക.}