Tuesday 23 January 2018 04:27 PM IST : By സ്വന്തം ലേഖകൻ

പെയർ ഇൻ സ്പൈസ്ഡ് റെഡ് വൈൻ

Poached Pear in spiced red wine.docx

1.    റെഡ് വൈൻ – ഒരു കപ്പ്
    വനില ഷുഗർ – 20 ഗ്രാം
    പഞ്ചസാര പൊടിച്ചത് – 75 ഗ്രാം‍
    പട്ട – ഒന്ന്, രണ്ടാക്കിയത്
    തൈം – ആവശ്യത്തിന്
2.    പെയർ (Pear) – രണ്ട്, തൊലി കളഞ്ഞത്


പാകം ചെയ്യുന്ന വിധം


∙ ഒരു പാത്രത്തിൽ ഒന്നാമത്തെ ചേരുവ തിളപ്പിക്കുക.
∙ ഇതിലേക്കു പെയർ ചേർത്ത് 20 മിനിറ്റ് പാകം ചെയ്യുക.     പെയർ നികക്കെ വൈൻ ഉണ്ടാവണം.
∙ പെയർ വെന്തശേഷം വൈനിൽ നിന്ന് എടുത്തു മാറ്റുക.
∙ വൈൻ മിശ്രിതം തിളപ്പിച്ചു കുറുക്കി പകുതിയായി വറ്റി സിറപ്പ് പരുവത്തിലാകുമ്പോൾ വാങ്ങി ചൂടാറാൻ വയ്ക്കുക.
∙ പെയർ, വിളമ്പാനുള്ള പാത്രത്തിലേക്കു മാറ്റി, മുകളിൽ വൈന്‍ സിറപ്പും ഒഴിച്ചു വിളമ്പാം.

തയാറാക്കിയത് : ഡോണ സേവ്യർ, ജർമനി