Thursday 16 March 2017 12:10 PM IST : By ആന്‍സി അബ്ബാസ്, കുമളി

ചില്ലി മഷ്റൂം

chilli_mushroom

1. എണ്ണ – രണ്ടു വലിയ സ്പൂൺ

2. പച്ചമുളക് – രണ്ട്, അരിഞ്ഞത് വെളുത്തുള്ളി – പത്ത് അല്ലി, അരിഞ്ഞത്

3. സവാള – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

4. കാപ്സിക്കം – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

ആപ്പിൾ ടുമാറ്റോ – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

5. സോയാസോസ്, റെഡ് ചില്ലി സോസ്

– ഒരു വലിയ സ്പൂൺ വീതം ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

6. കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

ഇഞ്ചിനീര് – ഒരു ചെറിയ സ്പൂൺ

7. പഞ്ചസാര – ഒരു ചെറിയ സ്പൂൺ

വിനാഗിരി – ഒരു ചെറിയ സ്പൂൺ

8. കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ

വെള്ളം – അരക്കപ്പ്

9. ഉപ്പ് – പാകത്തിന്

10. കൂൺ – 250 ഗ്രാം, ചെറിയ കഷണങ്ങളാക്കി വേവിച്ചത്

11.സ്പ്രിങ് അണിയൻ – നാല്, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റണം. ഇതിൽ സവാള ചേർത്ത് ഒ ന്നു വാടും വരെ വഴറ്റുക.

∙ ഇതിൽ നാലാമത്തെ ചേരുവ ചേർത്ത് വീണ്ടും വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ ആറാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിച്ച ശേഷം പഞ്ചസാരയും വിനാഗിരിയും ചേർത്തിളക്കുക.

∙ ഇതിൽ കോൺഫ്ളോറും വെള്ളവും ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചതും ചേർത്തിളക്കിയ ശേഷം കൂണും ചേർത്തിളക്കുക.

∙ കൂൺ മിശ്രിതം കുറുകി വരുമ്പോൾ സ്പ്രിങ് അണിയനും ചേർത്തു ചൂടോ ടെ വിളമ്പാം.