Friday 09 February 2018 04:58 PM IST : By സ്വന്തം ലേഖകൻ

പച്ചക്കുരുമുളകു താറാവു കറി

duck_green_curry

1.    താറാവിറച്ചി     – അരക്കിലോ
2.    പച്ചക്കുരുമുളക് അരച്ചത്     – ഒരു വലിയ സ്പൂൺ
    മഞ്ഞൾപ്പൊടി, ഉപ്പ് – പാകത്തിന്
3.    തേങ്ങാപ്പാൽ     – അരക്കപ്പ്
    വെള്ളം     – അരക്കപ്പ്
4.    വെളിച്ചെണ്ണ             – മൂന്നു വലിയ സ്പൂൺ
5.    ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്
6.    െവളുത്തുള്ളി ചതച്ചത്         – ഒരു വലിയ സ്പൂൺ
    ഇഞ്ചി ചതച്ചത്             – ഒരു വലിയ സ്പൂൺ
    തക്കാളി – രണ്ട്
    പച്ചമുളക് – മൂന്ന്,         നീളത്തിൽ അരിഞ്ഞത്
7.    പച്ചക്കുരുമുളക് അരച്ചത്         – രണ്ടു വലിയ സ്പൂൺ
    മല്ലിപ്പൊടി – ഒരു െചറിയ സ്പൂൺ
    മുളകുപൊടി             – ഒരു െചറിയ സ്പൂൺ
    ജീരകം പൊടിച്ചത് – ഒരു നുള്ള്
    മഞ്ഞൾപ്പൊടി             – ഒരു െചറിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
8.    തേങ്ങാപ്പാൽ – അര വലിയ കപ്പ്
9.    കറിവേപ്പില – പാകത്തിന്
    ജീരകം പൊടിച്ചത് – ഒരു നുള്ള്


പാകം െചയ്യുന്ന വിധം


∙ താറാവു കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ പു രട്ടി മാറ്റിവയ്ക്കുക.
∙ 15 മിനിറ്റിനു ശേഷം തേങ്ങാപ്പാലും വെള്ളവും േചർത്തു വേവിക്കുക.
∙ പാനിൽ‌ വെളിച്ചെണ്ണ ചൂടാക്കി ചു വന്നുള്ളി വഴറ്റി മൂത്തു വരുമ്പോൾ ആറാമത്തെ ചേരുവ േചർത്തു നന്നാ യി വഴറ്റുക.
∙ ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തിളക്കി മൂപ്പിത്ത ശേഷം വേവിച്ചു വ ച്ചിരിക്കുന്ന താറാവു ചേർത്തിളക്കി വഴറ്റണം.
∙ ബാക്കി തേങ്ങാപ്പാലും േചർത്തിളക്കി തിളയ്ക്കും മുമ്പ് വാങ്ങി വയ്ക്കണം.
∙ ഇതിലേക്ക് ഒമ്പതാമത്തെ ചേരുവ േച ർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

തയാറാക്കിയത് : നിഷ ഹരിദാസ്, മംഗലാപുരം