Friday 09 February 2018 04:57 PM IST : By സ്വന്തം ലേഖകൻ

മീൻ തോരൻ

fish

1.    ദശക്കട്ടിയുള്ള മീൻ മുള്ളില്ലാതെ     – അരക്കിലോ
2.    തേങ്ങ – ഒന്നിന്റെ പകുതി,         ചുരണ്ടിയത്
    മുളകുപൊടി             – ഒരു വലിയ സ്പൂൺ
    മല്ലിപ്പൊടി – അര െചറിയ സ്പൂൺ
    മഞ്ഞൾപ്പൊടി             – അര െചറിയ സ്പൂൺ
3.    വെളിച്ചെണ്ണ     – നാലു വലിയ സ്പൂൺ
4.    കടുക് – അര െചറിയ സ്പൂൺ
5.    സവാള     – രണ്ടു വലുത്, അരിഞ്ഞത്
    ഇഞ്ചി         – ഒരു കഷണം, പൊടിയായി     അരിഞ്ഞത്
    വെളുത്തുള്ളി – ഒരല്ലി, അരിഞ്ഞത്
6.    കാരറ്റ് – ഒന്ന്, ഗ്രേറ്റ് ചെയ്തത്
    പച്ചമുളക് – അഞ്ച്,     രണ്ടായി പിളർന്നത്
7.    ഉപ്പ് – പാകത്തിന്


പാകം െചയ്യുന്ന വിധം


∙ മീൻ വൃത്തിയാക്കി ചെറിയ കഷണ ങ്ങളാക്കി പാകത്തിനു വെള്ളം േചർ ത്തു വേവിക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ച തച്ചു വയ്ക്കുക.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടു കു പൊട്ടിച്ച ശേഷം അഞ്ചാമത്തെ ചേരുവ വഴറ്റുക.
∙ സവാള ചുവന്നു തുടങ്ങുമ്പോൾ ആ റാമത്തെ ചേരുവ ചേർത്തിളക്കിയ ശേ ഷം വേവിച്ചു വച്ചിരിക്കുന്ന മീൻ േച ർത്തിളക്കണം.
∙ ഇതിലേക്കു ചതച്ചു വച്ചിരിക്കുന്ന കൂ ട്ടും ചേർത്തിളക്കി പാകത്തിനുപ്പും ര ണ്ടു സ്പൂൺ വെള്ളവും േചർത്തിളക്കി തട്ടിപ്പൊത്തി വയ്ക്കണം.
∙ ചെറുതീയിലാക്കി അഞ്ചു മിനിറ്റ് വ യ്ക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. നന്നായി ആവി വരുമ്പോൾ അടുപ്പില്‍ നിന്നു വാങ്ങി കറിവേപ്പില ചേർത്തിളക്കി വിളമ്പാം.