Friday 09 February 2018 05:08 PM IST : By സ്വന്തം ലേഖകൻ

കുടംപുളി കൂട്ടാൻ

kudampuli_curry

1. കുടംപുളി – ഒന്ന്

2. ഏത്തക്കായ – ഒന്ന്

3. കാന്താരി – 10

ഇഞ്ചി നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – അര ചെറിയ സ്പൂൺ

തേങ്ങാക്കൊത്ത് – അര ചെറിയ സ്പൂൺ

ഉപ്പ്, മഞ്ഞൾപ്പൊടി, വെള്ളം – പാകത്തിന്

4. തേങ്ങ ചുരണ്ടിയത് – അര മുറി

മല്ലിപ്പൊടി, മുളകുപൊടി – ഒരു െചറിയ സ്പൂൺ

5. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

  1. കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ കുടംപുളിയുടെ കുരു നീക്കുക.

∙ ഏത്തക്കായ തൊലി െചത്തി നീളത്തി ൽ അരിഞ്ഞു വയ്ക്കണം.

∙ ചട്ടി അടുപ്പത്തു വച്ചു കുടംപുളിയും ഏത്തക്കായ കഷണങ്ങളാക്കിയതും മൂന്നാമത്തെ േചരുവയും േചർത്തു വേവിക്കുക.

∙ നന്നായി വെന്തു വരുമ്പോൾ നാലാ മത്തെ ചേരുവ അരച്ചു കറിയിൽ ചേർ ക്കുക.

∙ കുറുകി വരുമ്പോൾ വാങ്ങി വെളിച്ചെ ണ്ണയിൽ കറിവേപ്പില മൂപ്പിച്ചതു ചേർക്കുക.

മീര സോമൻ, കോതമംഗലം