Friday 09 February 2018 05:07 PM IST : By സുമി മജു

മാങ്ങാക്കറി

mango-curry

1. പച്ചമാങ്ങ – രണ്ട്

2. സവാള – ഒന്ന്, കനം കുറച്ചരിഞ്ഞത്

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്

വെളുത്തുള്ളി – മൂന്ന് അല്ലി, അരിഞ്ഞത്

മുളകുപൊടി – ഒരു െചറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടര െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി, ഉപ്പ് – പാകത്തിന്

3. തേങ്ങ – ഒരു വലുത്

4. വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ

5. കടുക് – ഒരു െചറിയ സ്പൂൺ

ഉലുവ – ഒരു നുള്ള്

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ പച്ചമാങ്ങ തൊലി കളഞ്ഞു കഴുകി ചെറുതായി ചരിച്ചു നുറുക്കി രണ്ടാമ ത്തെ േചരുവ േചർത്തു നന്നായി തി രുമ്മി യോജിപ്പിച്ചു 10 മിനിറ്റ് അനക്കാതെ വയ്ക്കുക.

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും പാൽ എടുത്തു വയ്ക്കണം.

∙ മാങ്ങാമിശ്രിതം ചട്ടിയിലാക്കി രണ്ടാം പാൽ േചർത്ത് അടുപ്പത്തു വച്ചു ചെറുതീയിൽ വേവിക്കുക.

∙ വെന്തു കുറുകി വരുമ്പോൾ ഒന്നാം പാൽ ഒഴിച്ചിളക്കി തിളയ്ക്കും മുമ്പ് അടുപ്പിൽ നിന്നു വാങ്ങുക.

∙ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ േചരുവ മൂപ്പിച്ചു കറിയിൽ േചർത്തിളക്കണം.

∙ പുളി കുറയ്ക്കണമെങ്കിൽ ഒരു നുള്ളു പഞ്ചസാര േചർത്തിളക്കുക.

സുമി മജു, കണ്ടക്കടവ്, കൊച്ചി