Friday 09 February 2018 04:56 PM IST : By സ്വന്തം ലേഖകൻ

ലിവർ ഫ്രൈ

liver_fry google images

1.    ആടിന്റെ കരൾ     – 500 ഗ്രാം
2.    പച്ചമുളക് – ആറ്
    ഇഞ്ചി         – ഒരു കഷണം
    കുരുമുളക് – ഒരു ചെറിയ സ്പൂൺ
    െവളുത്തുള്ളി     – നാല് അല്ലി
    ഗ്രാമ്പൂ – നാല്
    ഏലയ്ക്ക – രണ്ട്
    കറുവാപ്പട്ട – രണ്ടു കഷണം
3.    ഉപ്പ്, വെള്ളം – പാകത്തിന്
4.    വെളിച്ചെണ്ണ – അരക്കപ്പ്
5.    കടുക് – കാൽ െചറിയ സ്പൂൺ
    കറിവേപ്പില – രണ്ടു തണ്ട്
6.    സവാള അരിഞ്ഞത് – ഒരു കപ്പ്


പാകം െചയ്യുന്ന വിധം


∙ കരൾ ചെറിയ കഷണങ്ങളാക്കി കഴു കി വാരി വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതും പാകത്തിനുപ്പും വെള്ളവും േചർത്തു കരൾ വേവിച്ചു വെള്ളം വ റ്റുമ്പോൾ വാങ്ങി വയ്ക്കുക.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടു കും കറിവേപ്പിലയും മൂപ്പിച്ച ശേഷം സവാള അരിഞ്ഞതു ചേർത്തു വഴറ്റി ന‌ന്നായി ചുവന്നു വരുമ്പോള്‍ കരൾ വേവിച്ചതും ചേർത്തിളക്കി ഉലർത്തി വാങ്ങുക.


തയാറാക്കിയത്: പാഞ്ചാലി കെ.,അരിയല്ലൂർ, പരപ്പനങ്ങാടി