Friday 09 February 2018 05:10 PM IST : By അൽഫിയ, എസ്. എ.

സേമിയ ബിരിയാണി

semiya_biriyani

1.    നെയ്യ് – രണ്ടു     വലിയ സ്പൂൺ
2.    സേമിയ     – രണ്ടു പായ്ക്കറ്റ്
3.    വെളിച്ചെണ്ണ     – രണ്ടു     െചറിയ സ്പൂൺ
4.    കറുവാപ്പട്ട,     ഗ്രാമ്പൂ, ഏലയ്ക്ക – രണ്ടു വീതം
5.    ഇഞ്ചി        –വെളുത്തുള്ളി പേസ്റ്റ്         – ഒരു വലിയ സ്പൂൺ
6.    സവാള അരിഞ്ഞത് – അരക്കപ്പ്
7.    തക്കാളി പേസ്റ്റ് – ഒരു കപ്പ്
    മല്ലിയില അരിഞ്ഞത്         – രണ്ടു െചറിയ സ്പൂൺ
8.    മുളകുപൊടി             – രണ്ടു െചറിയ സ്പൂൺ
    ഗരംമസാലപ്പൊടി         – ഒരു െചറിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
9.    വെള്ളം – രണ്ടു കപ്പ്
10.    കശുവണ്ടിപ്പരിപ്പ് – അലങ്കരിക്കാൻ


പാകം െചയ്യുന്ന വിധം


∙    അൽപം നെയ്യിൽ സേമിയ വറുത്തു മാറ്റിവയ്ക്കണം.
∙    പാനിൽ എണ്ണ ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ മൂപ്പിച്ച്, ഇതിലേക്ക് ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് േചർത്തു വഴറ്റിയ ശേഷം സവാള ചേർത്തു വഴറ്റണം.
∙    നന്നായി വഴന്ന േശഷം തക്കാളി പേസ്റ്റും മല്ലിയിലയും ചേർത്തു വഴറ്റുക.
∙    ഇതിൽ എട്ടാമത്തെ േചരുവ ചേർത്തിളക്കണം. മസാല മൂത്ത മണം വ രുമ്പോൾ വെള്ളം േചർത്തു തിളപ്പിക്കുക.
∙    ഇതിലേക്കു സേമിയ ചേർത്തു നന്നായി ഇളക്കുക. വെള്ളം വറ്റിയ ശേഷം ബാക്കിയുള്ള നെയ്യും അൽപം മല്ലിയിലയും േചർത്തിളക്കണം.
∙    കശുവണ്ടിപ്പരിപ്പ് അൽപം നെയ്യിൽ വറുത്തതു മുകളിൽ വിതറി അടുപ്പിൽ നിന്നു വാങ്ങി ചൂടോടെ വിളമ്പാം.

അൽഫിയ, എസ്. എ.
തത്തമംഗലം, പാലക്കാട്.