Friday 09 February 2018 05:15 PM IST : By അശ്വതി

ടുമാറ്റോ ദോശ

tomato_dosa

രണ്ടു കപ്പ് പച്ചരി, അരക്കപ്പ് ഉഴുന്ന്, അര ചെറിയ സ്പൂൺ ഉലുവ എന്നിവ കുതിർത്ത് അരയ്ക്കുക. ഇതിലേക്ക് അഞ്ച് തക്കാളി, രണ്ടു വറ്റൽമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, കാൽ ചെറിയ സ്പൂൺ കായംപൊടി എന്നിവയും ചേർത്ത് അരയ്ക്കുക.

ഒരു മണിക്കൂറിനു ശേഷം ഒരു വലിയ സവാള, രണ്ടു തണ്ട് കറിവേപ്പില, രണ്ടു തണ്ട് മല്ലിയില എന്നിവ പൊടിയായി അരിഞ്ഞതും അര ചെറിയ സ്പൂൺ ബേക്കിങ് സോ‍ഡയും പാകത്തിനുപ്പും ചേർത്തിളക്കി കനം കുറച്ച് ദോശ ചുട്ടെടുക്കുക.

അശ്വതി, മംഗലാപുരം.