Thursday 08 February 2018 04:55 PM IST : By സ്വന്തം ലേഖകൻ

മീട്ടാ പാൻ േകക്ക്

meeta_pan_cake മീട്ടാ പാൻ േകക്ക്

നാടെങ്ങും നക്ഷത്രങ്ങള്‍ തെളിഞ്ഞു തുടങ്ങി. ക്രിസ്മസ് ആഘോഷമാക്കണ്ടേ.. ഇത്തവണത്തെ കേക്ക് വീട്ടിൽ‌ തന്നെ ഉണ്ടാക്കിയാലോ.. നാവിൽ കൊതിയും മനസ്സിൽ നിറയെ സന്തോഷവും പകരാൻ വനിത എത്തുന്നു  ക്രിസ്മസ് കേക്കും വിഭവങ്ങളുമായി. വ്യത്യസ്തമായ ഈ കേക്കുകൾ തയാറാക്കുന്നതു കൊച്ചിയിൽ നിന്നു റൂബി രാജഗോപാലും ബെംഗളൂരുവിൽ നിന്നു സ്വപ്ന മാമ്മനും ആണ്.


മീട്ടാ പാൻ േകക്ക്

1.    വെണ്ണ, ഉപ്പില്ലാത്തത് – 100 ഗ്രാം
    ഖോവ, മധുരമില്ലാത്തത് – 100 ഗ്രാം
    പഞ്ചസാര – 200 ഗ്രാം
2.    മുട്ട – രണ്ട്
3.    മൈദ – 150 ഗ്രാം
    ബേക്കിങ് പൗഡർ – അര െചറിയ സ്പൂൺ
    ഉപ്പ് – കാൽ െചറിയ സ്പൂൺ
    ഏലയ്ക്കാപ്പൊടി – അര െചറിയ സ്പൂൺ
4.    വെറ്റില – എട്ട്
5.    പാൽ‌ – ആറു വലിയ സ്പൂൺ
6.    ഗുൽക്കണ്ട് – രണ്ടു വലിയ സ്പൂൺ
    മീട്ടാ പാൻ – രണ്ടു വലിയ സ്പൂൺ
7.    ഹെവി ക്രീം – മുക്കാൽ കപ്പ്
    പാൻ എസ്സൻസ് – അര െചറിയ സ്പൂൺ
8.    ഗുൽക്കണ്ട്, മീട്ടാ പാൻ – ഓരോ വലിയ സ്പൂൺ     (ആവശ്യത്തിന് അനുസരിച്ച് കൂട്ടാം)
9.    ഹെവി ക്രീം – 250 മില്ലി
    പാൻ എസ്സൻസ് – ഒരു െചറിയ സ്പൂൺ
10.    പച്ച കളർ – പാകത്തിന്
11.    ഡെസിക്കേറ്റഡ് കോക്കനട്ട് – അലങ്കരിക്കാന്‍

പാകം െചയ്യുന്ന വിധം


∙    അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙    ഒന്നാമത്തെ ചേരുവ നന്നായി അടിച്ചു മയപ്പെടുത്തുക.
∙    അതിലേക്കു മുട്ട ഓരോന്നായി േചർത്തടിക്കണം.
∙    മൂന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കണം.
∙    വെറ്റില അൽപം വെള്ളം തളിച്ചു ചതച്ച് മൂന്നു വലിയ സ്പൂ ൺ വെറ്റില നീര് എടുത്തു വയ്ക്കുക.
∙    ഇനി വെണ്ണ മിശ്രിതത്തിലേക്ക് മൈദ മിശ്രിതവും പാലും വെറ്റില നീരും അൽപം വീതം ഇടവിട്ടു െമല്ലേ ചേർത്തു യോജിപ്പിക്കുക.
∙    ആറാമത്തെ േചരുവ യോജിപ്പിച്ചതും മെല്ലേ ചേർത്തു യോജിപ്പിച്ചു ബേക്കിങ് പാനിലാക്കി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 30 മിനിറ്റ് ബേക്ക് െചയ്യുക. കേക്കിൽ ടൂത്പിക്ക് കുത്തിയാൽ അതിൽ ഒന്നും പറ്റിപ്പിടിക്കാതിരിക്കുന്നതാണു നന്ന്.
∙    ചൂടാറിയ കേക്ക് മൂന്നു ലെയറായി മുറിക്കണം.
∙    ഏഴാമത്തെ േചരുവ നന്നായി അടിച്ചതും എട്ടാമത്തെ േചരുവയും േകക്ക് ലെയറുകൾക്കിടയിൽ നിരത്തുക.
∙    ഒമ്പതാമത്തെ േചരുവ നന്നായി അടിച്ചതിൽ കളർ ചേർത്ത് ഫ്രോസ്റ്റിങ് തയാറാക്കി, അതു കൊണ്ടു കേക്ക് മുഴുവൻ മൂടുക.
∙    പച്ച കളര്‍ ചേർത്ത ഡെസിക്കേറ്റഡ് കോക്കനട്ട് കൊണ്ട് അലങ്കരിക്കാം.