Thursday 18 January 2018 05:33 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്ക് ദിവസവും ബ്രെഡ് നല്‍കാമോ? ന്യൂട്രീഷനിസ്റ്റ് പറയുന്നതു കേള്‍ക്കാം

bread_health

നിത്യജീവിതത്തിൻെറ തിരക്കിൽ ഒഴിവാക്കാനാകാത്ത വിഭവമാണ് ബ്രെഡ്. പ്രഭാതഭക്ഷണമായി കുട്ടികൾക്ക് ബ്രെഡ് നൽകുന്ന ധാരാളം രക്ഷാകർത്താക്കളുണ്ട്. എന്നാല്‍ ബ്രഡ് നല്ലതാണെന്നും മോശമാണെന്നുമുള്ള വാദങ്ങളും നില നില്‍ക്കുന്നു. കുട്ടികള്‍ക്ക് ബ്രഡ് നല്‍കാമോ. ഇതാ  ന്യൂട്രീഷനിസ്റ്റ് ജീന വർഗീസ് പറയുന്നു.   

∙ വൈറ്റ് ബ്രെഡിൽ കുട്ടികൾക്ക് ആവശ്യമായ നാരുകളും മറ്റ് േപാഷകങ്ങളും ഇല്ല. അതിനുപകരം ബ്രൗൺ ബ്രെഡോ േഹാൾ വീറ്റ് ബ്രെേഡാ ഉപയോഗിക്കാം.

∙ ബ്രെഡിനും  ജാമിനും പകരം ബ്രൗൺ ബ്രെഡ് െകാണ്ടുള്ള ഉപ്പുമാവ് തയാറാക്കാം.

ഇതിൽ പച്ചക്കറികൾ, നിലക്കടല, െപാരികടല എന്നിവ േചർക്കാം. ബ്രെഡ് റോളും കുട്ടികൾക്ക് ഇഷ്ടമാകും.  

∙ സാൻവിജ് ഉണ്ടാക്കുമ്പോൾ ഒരു വൈറ്റ് ബ്രെഡും ഒരു ബ്രൗൺ ബ്രെഡും വയ്ക്കാം.

ബ്രൗൺ ബ്രെഡിനു കട്ടി കൂടുതലുള്ളതിനാൽ അവ മാത്രം ഉപയോഗിച്ചാൽ കുട്ടികൾ കഴിക്കാനിടയില്ല.

∙ ജാമിനു പകരം പുതിന, മല്ലിയില എന്നിവ െകാണ്ടുള്ള ചട്ണി ഉപയോഗിക്കാം.   

ജീന വർഗീസ്,  ന്യൂട്രീഷനിസ്റ്റ്, ആലപ്പുഴ