Tuesday 06 February 2018 05:29 PM IST : By സ്വന്തം ലേഖകൻ

ആര്‍ത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകളെ കുറിച്ച് അറിയേണ്ടതെല്ലാം

pms_1

ചില ദിവസങ്ങളിൽ വല്ലാത്ത േദഷ്യമാണ്. ഒാഫിസിലും വീട്ടിലും എല്ലാം പ്രശ്നങ്ങളുണ്ടാക്കും. എല്ലാം ഞാനുണ്ടാക്കുന്ന പ്രശ്നങ്ങളാണെന്ന് ഉള്ളിൽ നന്നായി അറിയാം. എന്നാലും നിയന്ത്രിക്കാനാവാത്ത േദഷ്യമാണ് ’ ഉദ്യോഗസ്ഥയായ ഒരു സ്ത്രീ പങ്കുവച്ച അനുഭവമാണിത്. വല്ലാത്ത സങ്കടത്തോെടയാണ് അവർ സംസാരിച്ചത്. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന  ഒരുപാട് പേർ നമുക്കിടയിലുണ്ട്. പലരും ആേരാഗ്യവതികളുമാകും. പ്രീമെൻസ്ട്രൽ സിൻഡ്രം അഥവാ പിഎംഎസ് എന്ന അവസ്ഥയാണിത്. പലരും ആത്മഹത്യയെ കുറിച്ചു വരെ ചിന്തിക്കാം.  

മാസമുറയ്ക്കു മുമ്പ്

പ്രകൃതി സ്ത്രീക്കു മാത്രമായി നൽകിയിട്ടുള്ള അനുഗ്രഹമാണ് ആർത്തവം. എന്നാൽ ആർത്തവദിന
ത്തോടടുക്കുമ്പോൾ ശാരീരികമായും മാനസികമായും ധാരാളം അസ്വസ്ഥതകൾ സ്ത്രീക്കു നേരിടേണ്ടി വരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട അവസ്ഥയാണ് പ്രീമെൻസ്ട്രൽ സിൻഡ്രം. ഈ സ്വകാര്യ വില്ലൻ സ്ത്രീ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി മിക്ക പഠനങ്ങളിലും കാണുന്നു.  95 ശതമാനം സ്ത്രീകളിലും പിഎംഎസ് െചറുതും വലുതുമായ ലക്ഷണങ്ങളോടു കൂടി ഉള്ളതായി കണ്ടുവരുന്നു. മൂന്നു തരത്തിലാണ് പിഎംഎസ് കണ്ടുവരുന്നത്.

1. അണ്ഡവിസർജനം കഴിഞ്ഞ് 2–3 ദിവസവും തുടങ്ങി വർധിച്ചുവരുന്നത്.

2. ആർത്തവം കഴിഞ്ഞയുടൻ തുടങ്ങി ആ ചക്രം മുഴുവൻ കണ്ടുവരുന്നത്.

3. ആർത്തവത്തിന് െതാട്ടുമുമ്പ് കണ്ടുവരുന്നത്.

വൈകാരിക ലക്ഷണങ്ങൾ

ഞാൻ ഒന്നിനും െകാള്ളില്ല എന്ന േതാന്നൽ സ്ത്രീകളിൽ ഉണ്ടാകും. താൻ മറ്റുള്ളവർക്ക് ഭാരമാണെന്നു ചിന്തിച്ചു മനസ്സിൻെറ വിഷമം കൂട്ടും. വൈകാരികമായി നിയന്ത്രണം ഇല്ലാത്ത അവസ്ഥയാണ് മറ്റൊരു ലക്ഷണം. ഈ സ്ത്രീകൾ കാരണമില്ലാതെ സങ്കടപ്പെടുകയും െചയ്യും. വിട്ടു മാറാത്ത ദേഷ്യം, കലഹിക്കാനുള്ള വ്യഗ്രത, ഏകാഗ്രതക്കുറവ്, ക്ഷീണം, വിശപ്പില്ലായ്മ, നീർക്കെട്ട്, സന്ധിവേദന, സ്തനങ്ങൾക്ക് അസ്വസ്ഥത, ഉറക്കക്കുറവ് എന്നീ ലക്ഷണങ്ങളും പ്രീമെൻസ്ട്രൽ സിൻഡ്രം ഉള്ളവരിൽ കാണാം.

േജാലിക്കാർ ശ്രദ്ധിക്കണം

ഉദ്യോഗസ്ഥരായ സ്ത്രീകളാണ് ഈ പ്രശ്നങ്ങൾ െകാണ്ടുള്ള ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത്. വീട്ടിലെയും ഒാഫിസിലെയും െടൻഷൻ ചുമക്കുന്ന ഇവർ ഈ സമയങ്ങളിൽ കൂടുതൽ അസ്വസ്ഥരാകാം. മേലുദ്യോഗസ്ഥരോടും കീഴുദ്യോഗസ്ഥരോടും മോശമായി െപരുമാറിയെന്നുവരാം. എന്നാൽ അവരുെട ഇത്തരം പെരുമാറ്റങ്ങൾക്കു പിന്നിലെ വില്ലൻ പിഎംഎസ് ആണെന്ന് എത്ര പേർക്കറിയാം? ആർക്കുംതന്നെയില്ല എന്നതാവും ഉത്തരം.

പലപ്പോഴും സ്ത്രീകൾക്കു തന്നെ തങ്ങളിൽ സംഭവിക്കുന്ന ഈ ഭാവമാറ്റത്തിൻെറ കാരണം മനസ്സിലാകണമെന്നില്ല. പിഎംഎസ്സിനെക്കാൾ തീവ്രത കൂടിയതാണ് പിഎംഡിഡി അഥവാ പ്രീമെൻസ്ട്രൽ ഡിസ്മോർഫിക് ഡിസോർഡർ. മുകളിൽ പറഞ്ഞ ലക്ഷണങ്ങളെല്ലാം തീവ്രമായി കണ്ടുവരുന്ന അവസ്ഥയാണിത്.

ഹോർമോൺ വ്യതിയാനം തന്നെയാണ് പിഎംഎസ്സിൻെറ മുഖ്യ കാരണം. പ്രോജസ്റ്ററോൺ, ഈസ്ട്രജൻ, സെറാടോണിൻ എന്നിവയു
െട അസ്വാഭാവികമായ ഏറ്റക്കുറച്ചിലുകളാണ് പിഎംഎസ്സിനു പിന്നിൽ. പിഎംഎസ്സും ഡിപ്രഷനും ഒരുമിച്ച് വരുന്നത് സ്വാഭാവികമാണ്. രണ്ടിനും വേറെ വേറെ ചികിത്സ െകാടുക്കേണ്ടതായിട്ടുണ്ട്. പിഎംഎസ് സ്ഥിരീകരിക്കാൻ പ്രത്യേക െടസ്റ്റുകളൊന്നും നിലവില്ല. ലക്ഷണങ്ങൾ നോക്കിയാണ് േരാഗനിർണയം. പലതരം മരുന്നുകളും ഇന്ന് ലഭ്യമാണ്. േഡാക്ടറുെട നിർദേശാനുസരണം ഇവ കഴിക്കുക.

pms_2



അറിവ് വേണം

ആർത്തവവുമായി ബന്ധപ്പെട്ടുവരാവുന്ന മാനസിക–ശാരീരിക പ്രശ്നങ്ങളെ കുറിച്ച് സ്ത്രീകൾക്കു തന്നെ അറിവു വേണം. പിഎംഎസ് ആണെന്നു സംശയം േതാന്നിയാൽ േഡാക്ടറെ കാണാൻ ശ്രമിക്കുക. മനസ്സിനെ തണുപ്പിക്കാൻ വായന, ഇഷ്ടമുള്ളവരുമായി സമയം െചലവഴിക്കുക, ധ്യാനം തുടങ്ങിയവ െചയ്യാം.
പലരും പിഎംഎസ്സിനെ ഗൗരവമായി കാണാറില്ല. മലയാളികൾ െപാതുവെ ജീവിതനിലവാരത്തെ കുറിച്ച് േബാധവാന്മാരല്ല. അതിനാൽ പിഎംഎസ് ചികിത്സിക്കാൻ ശ്രദ്ധിക്കാറില്ല. പ്രയാസങ്ങളുമായി ജീവിതം തുടരാനാണ് ആഗ്രഹിക്കുന്നത്. യൂറോ പ്യൻ രാജ്യങ്ങളിലൊക്കെ 95 ശതമാനം സ്ത്രീകളും ചികിത്സ േതടും. അതുെകാണ്ടുതന്നെ അവരുെട ജീവിതഗുണനിലവാരം വളരെ ഉയർന്നതുമാണ്.

ചില പരിഹാരങ്ങൾ

∙ ഭക്ഷണരീതിയിൽ മാറ്റം വരുത്താൻ ശ്രമിക്കുക. േപാഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.
∙  ഭർത്താക്കന്മാർ ഈ അവസ്ഥയെ മനസ്സിലാക്കി വേണ്ട ചികിത്സയും പിന്തുണയും നൽകാൻ ശ്രദ്ധിക്കണം.
∙ പിഎംഎസ്സിനു ഫലപ്രദമായ ചികിത്സ ഇന്നു ലഭ്യമാണ്. ചികിത്സ േതടാൻ മടികാണിക്കരുത്.
∙ മനസ്സിനെ സ്വസ്ഥമാക്കാൻ ധ്യാനം പരിശീലിക്കുക.
∙ വൈറ്റമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻതൂക്കം െകാടുക്കുക.
∙ ആവശ്യത്തിനു വിശ്രമം കണ്ടെത്തുക.
∙ േജാലിസ്ഥാപനത്തിെല അടുത്ത സുഹൃത്തുക്കളോട് നിങ്ങളുെട പ്രശ്നം പറയുക.  ആ ദിവസങ്ങളിൽ അവരുെട പിന്തുണ ആശ്വാസകരമാണ്.
∙ ആവശ്യമുള്ളവർക്ക് മനോരോഗവിദഗ്ധൻെറ സഹായം േതടാം. കൗൺസലിങ് ഫലവത്തായി കണ്ടുവരുന്നു.  

(മാറുന്ന മലയാളി സ്ത്രീകളുെട സാമൂഹിക–ശാരീരിക സൗഖ്യത്തിനുള്ള നിർദേശങ്ങൾ നൽകുകയാണ് പ്രശസ്ത സ്ത്രീേരാഗ ചികിത്സാ വിദഗ്ധയായ േഡാ. പി. എ. ലളിത - drpalalitha@rediffmail.com)