Tuesday 06 February 2018 05:03 PM IST : By സ്വന്തം ലേഖകൻ

ശ്വാസകോശം സ്‌പോഞ്ച് പോലെയാകുമോ?

lungs

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്.'' ഇന്ന് കേരളം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്ന വാക്കുകളാണിത്. പുകവലിയുടെ പൈശാചികരൂപത്തെ സമൂഹമധ്യത്തിലെത്തിക്കാന്‍ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ വരുന്ന പരസ്യത്തിലെ ഈ വരികള്‍ക്ക് കഴിഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം, നല്ല ഭക്ഷണം എന്നിവ ശീ ലമാക്കുന്നതിനൊപ്പം പുകയില വര്‍ജിക്കുകയാണെങ്കില്‍ ഹൃദ്രോഗങ്ങള്‍ 80 ശതമാനം വരെയും കാന്‍സര്‍ 40 ശതമാനം വരെയും കുറയ്ക്കാമെന്ന് ലോ കാരോഗ്യസംഘടന പറയുന്നു. ഇന്റര്‍നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോജക്ട് നടത്തിയ പഠനത്തില്‍ പറയുന്നത് ഇന്ത്യയില്‍ 2020ഓടെ പുകയി ല കാരണമുള്ള മരണനിരക്ക് ഒരു വര്‍ഷം 1.5 ദശലക്ഷമായി ഉയരുമെന്നാണ്. ഇതില്‍ നല്ലൊരു പങ്ക് മരണവും നിഷ്‌ക്രിയ പുകവലി കാരണവും. കൗമാര ത്തിലേക്ക് കടക്കുമുമ്പ് തന്നെ തുടങ്ങുന്ന പുകയിലയോടുള്ള വിധേയത്വം യൗവനാവസാനത്തോടെ വ്യക്തിക്ക് മാറാരോഗങ്ങള്‍ സമ്മാനിക്കുന്നു.

ശ്വാസകോശം സ്‌പോഞ്ച് ആണോ?

പരസ്യവാചകത്തില്‍ പറയുന്നതുപോലെ ശ്വാസകോശം സ്‌പോഞ്ച് പോലെ യാണോ? നമുക്ക് നോക്കാം. ട്രക്കിയ എന്ന മുഖ്യശ്വാസക്കുഴലില്‍ നിന്ന് ഇട ത്തേക്കും വലത്തേക്കും തറഞ്ഞിരിക്കുന്നതുപോലെയാണ് രണ്ട് ശ്വാസകോ ശങ്ങളുടെ ഇരിപ്പ്. ലളിതമായി പറഞ്ഞാല്‍ മരത്തിന്റെ തടിയില്‍ നിന്ന് നിറ യെ കമ്പുകളും ഇലകളുമുള്ള രണ്ട ്‌വലിയ ചില്ലകള്‍ രണ്ടു എതിര്‍ ദിശയിലേ ക്ക് നില്‍ക്കുന്നതുപോലെ. പക്ഷെ മരം തല കീഴായി കിടക്കുമെന്നു മാത്രം. സാങ്കേതികമായി പറയുകയാണെങ്കില്‍ ശ്വാസകോശം സ്‌പോഞ്ച് പോലെ യാണ്. വായു കടക്കാത്ത ശ്വാസകോശം ചുരുങ്ങിയിരിക്കും. വായുകടക്കുമ്പോള്‍ ശ്വാസകോശം സ്‌പോഞ്ച് പോലെ വീര്‍ക്കും. സ്‌പോഞ്ചില്‍ കാണുന്ന ചെറിയ ദ്വാരങ്ങളുടെ സ്ഥാനത്ത് നമ്മുടെ ശ്വാസകോശത്തില്‍ ആല്‍വിയോ ളകള്‍ എന്നു പറയുന്ന ചെറിയ അറകളാണ് ഉള്ളത്. ഇനി പുകവലിക്കുന്നവ രിലെ ശ്വാസകോശത്തിന്റെ പ്രത്യേകത എന്താണെന്ന് നോക്കാം.

സിഗരറ്റില്‍ ഉള്ളത്

ഒരു സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന പ്രധാനഘടകങ്ങളാണ് കോള്‍ട്ടാര്‍, കാ ര്‍ബണ്‍മോണോക്‌സൈഡ്, നിക്കോട്ടിന്‍ എന്നിവ. സിഗരറ്റില്‍ നാലായിര ത്തോളം കെമിക്കല്‍ തന്മാത്രകള്‍ അടങ്ങിയിരിക്കുന്നു. വെറും 15 സിഗരറ്റിന് ഒരു മനുഷ്യന്റെ ജനിതകഘടനയില്‍ വരെ മാറ്റം വരുത്താന്‍ കഴിയുമത്രേ. വര്‍ഷങ്ങളോളം പുകവലിക്കുന്ന ഒരു വ്യക്തി എത്രത്തോളം ഗുരുതരമായ ശാരീരികപ്രശ്‌നങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് ഊഹിക്കാമല്ലോ.

വലയുന്നത് ശ്വാസകോശം

പുകവലി ഏറ്റവും ദോഷകരമായി ബാധിക്കുന്ന അവയവമാണ് ശ്വാസകോ ശം. നമ്മുടെ ശരീരത്തിലെ ഏകദേശം എല്ലാ അവയവങ്ങളെയും പുകവലി ബാധിക്കുന്നുണ്ട്. സിഗരറ്റില്‍ നി ന്നുള്ള പുക പല തരത്തിലുള്ള അ ണുബാധ, നീര്‍ക്കെട്ട് അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ശ്വാസകോശത്തിനു പുറത്തുള്ള ആവരണത്തിനു മുതല്‍ ഉള്ളിലു ള്ള ആല്‍വിയോളകളില്‍ വരെ ഘട നാപരമായ മാറ്റം വരുത്താന്‍ സിഗ രറ്റ് പുകയ്ക്കു കഴിയും.

പുകവലി ശ്വാസകോശത്തില്‍ പ്രധാനമായും മൂന്നു രോഗാവസ്ഥ കള്‍ക്കാണ് കാരണമാകുന്നത്.

1. ശ്വാസകോശ അര്‍ബുദം

2. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍ മണറി ഡിസോര്‍ഡര്‍ (സിഒപിഡി)

3. ശ്വാസകോശ അണുബാധകള്‍

ശ്വാസകോശ അര്‍ബുദം

ഇന്ന് ലോകത്തെ തന്നെ ഏറ്റവും മരണകാരണമായ രോഗമായി ശ്വാ സകോശ അര്‍ബുദം മാറിയിരിക്കു ന്നു. പുകവലിയിലൂടെ മാത്രമല്ല മറ്റുള്ളവരുടെ പുകവലിമൂലവും ശ്വാസകോശ അര്‍ബുദം വരാം. ശ്വാ സകോശ കാന്‍സര്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാക്കില്ല. എ ങ്കിലും വിട്ടു മാറാത്ത ചുമ, ശരീര ഭാരം കുറയുക, ക്ഷീണം, ചുമയ് ക്കുമ്പോള്‍ രക്തം വരുക, ശ്വാസംമുട്ടല്‍ എന്നീ ലക്ഷണങ്ങള്‍ ശ്ര ദ്ധിക്കണം. മറ്റ് ശ്വാസകോശരോഗ ലക്ഷണങ്ങളും സമാനമാണ്. വിദ ഗ്ധ ഡോക്ടര്‍ക്കേ രോഗം തിരിച്ച റിയാന്‍ സാധിക്കൂ.

വൈകി അറിയുന്ന രോഗം

പലപ്പോഴും മറ്റ് ശ്വാസകോശരോഗങ്ങള്‍ക്കായുള്ള നെഞ്ചിന്റെ എക്‌സ്‌റേയിലോ സ്‌കാനിങ്ങിലോ ആകാം അര്‍ബുദസാധ്യത കണ്ടെത്തുന്നത്. രോഗം സ് ഥിരീകരിക്കാന്‍ ബയോപ്‌സി വേണ്ടിവരും. ബ്രോങ്കോസ്‌കോപ്പി പരിശോധനയിലൂടെ അസുഖമുള്ള ഭാഗത്തു നിന്നും സാമ്പിള്‍ എടുത്ത് രോഗം സ്ഥിരീ കരിക്കാം.

രോഗം ആദ്യഘട്ടത്തിലാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ കാന്‍സര്‍ വന്ന ഭാഗം നീക്കം ചെയ്യാം. കീമോതെറപ്പിയും നല്‍കാം. അവസാനഘട്ടത്തിലാണ് കണ്ടെത്തുന്നതെങ്കില്‍ സാന്ത്വനചികിത്സയായി കീമോതെറപ്പി നല്‍കി, രോഗിയുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുകയും ജീവിതത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുകയും ചെയ്യാം. ശസ്ത്രക്രിയയിലൂടെ കാന്‍സര്‍ നീക്കിയാലും അ ഞ്ച് വര്‍ഷം വരെ കൃത്യമായ ഇടവേളകളില്‍ ഫോളോ അപ്പ് വേണം. കൂടാതെ പുകവലിയും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും പൂര്‍ണമായും നിര്‍ത്തുക എന്നതാണ് പരമപ്രധാനം.

സിഒപിഡി

സിഒപിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീ വ് പള്‍മണറി ഡിസോഡറിനു പിന്നിലെ പ്രധാന കാരണം പുകവലി തന്നെ. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഈ രോഗാവസ്ഥയില്‍ ശ്വാസനാളികള്‍ ക്കും ശ്വാസകോശത്തിലെ കോശങ്ങള്‍ക്കും ക്രമേണ കേടുവരും. ഇടയ്ക്കിടെ ചുമയും ശ്വാസതടസ്സവും ബുദ്ധിമുട്ടിക്കാറുണ്ടെങ്കില്‍, നിങ്ങള്‍ പുകവലിക്കാ രനുംകൂടിയാണെങ്കില്‍ ശ്വാസതടസ്സരോഗങ്ങളുടെ തുടക്കമാകാം.

രണ്ടു തരത്തില്‍

ഈ രോഗങ്ങള്‍ പ്രധാനമായും രണ്ടു തരത്തിലാണ് കണ്ടുവരുന്നത്. ക്രോണിക് ബ്രോങ്കൈറ്റിസും എം ഫിസീമയും. ക്രോണിക് ബ്രോങ്കൈ റ്റിസില്‍ ചുമയും കഫക്കെട്ടുമാണ് പ്രധാന ലക്ഷണങ്ങള്‍. എംഫിസീമ യില്‍ ശ്വാസംമുട്ടും. ക്രോണിക് ബ്രോങ്കൈറ്റിസില്‍ ശ്വസനികളില്‍ (ബ്രോങ്കൈ) നീര്‍ക്കെട്ട് ഉണ്ടാവുക യും അവ ചുരുങ്ങുകയും ചെയ്യുന്നു. ഇതു വായുവിന് ഇവയിലൂടെ കട ന്നുപോകാന്‍ തടസ്സം സൃഷ്ടിക്കും. എംഫിസീമയില്‍ ശ്വാസകോശത്തിലെ ആല്‍വിയോളകള്‍ വികസിക്കുകയും കേടുവരുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ആല്‍വിയോള കള്‍ക്ക് ശ്വാസകോശത്തിലെ ഓക് സിജനെ രക്തത്തിലേക്ക് എത്തിക്കുന്ന പ്രവൃത്തി കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയില്ല.

അവഗണിക്കുന്ന ലക്ഷണങ്ങള്‍

പലപ്പോഴും രോഗലക്ഷണങ്ങളെ എല്ലാവരും അവഗണിക്കാറാണ് പതിവ്. പലരും ഈ ലക്ഷണങ്ങളെ പ്രായമാകുന്നതിന്റെ ഭാഗമായോ, പുകവലി സംബന്ധമായ ചുമയാ യോ ധരിക്കും. വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവ യാണ് എംഫിസീമയുടെയും ക്രോണിക് ബ്രോങ്കൈറ്റിസിന്റെയും മുഖ്യ ലക്ഷണങ്ങള്‍. പുരുഷന്മാരിലാ ണ് ഇതു കൂടുതലായി കാണുന്നതെങ്കിലും സ്ത്രീകളിലും ഇതു വിര ളമല്ല. നെഞ്ചില്‍ മുറുക്കം അനുഭവപ്പെടുക, ഇടയ്ക്കിടെയുള്ള പനി, ജ ലദോഷം എന്നീ ലക്ഷണങ്ങളും സിഒപിഡിയുള്ളവരില്‍ കാണാറുണ്ട്. രോഗതീവ്രത കൂടുംതോറും ലക്ഷ ണങ്ങളുടെ കാഠിന്യവും കൂടും.

അമ്പതുവയസ്സിനുമേല്‍ പ്രായമു ള്ള പുകവലിക്കാരില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് അ വഗണിക്കരുത്. സ്‌പൈറോമെട്രി എന്ന പരിശോധന വഴി രോഗം സ് ഥിരീകരിക്കാം. ശ്വാസകോശത്തിന്റെ സങ്കോച വികാസശക്തി കണ്ടുപിടിക്കാനുള്ള ഉപകരണമാണ് സ്‌പൈറോമീറ്റര്‍.

കൃത്യമായ ചികിത്സയിലൂടെ ഏറെക്കുറെ നിയന്ത്രിക്കാന്‍ കഴിയുന്ന രോ ഗമാണ് സിഒപിഡി. മരുന്നിനെക്കാള്‍ പ്രാധാന്യം മറ്റൊരു കാര്യത്തിനാണ്. പുകവലി ഒഴിവാക്കുക എന്നതിന്.

പൊടിപടലങ്ങള്‍, രാസവസ്തുക്കളില്‍ നിന്നുള്ള പുക, മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാവുന്ന പുക എന്നിവ ഒ ഴിവാക്കണം. മരുന്നുകളിലൂടെ രോഗം മൂര്‍ച്ഛിക്കുന്നത് തടയാനാകും. ഇ ന്‍ഹേലറുകള്‍ വഴി മരുന്ന് എത്തിക്കുന്ന ചികിത്സാരീതി സിഒപിഡിക്ക് ഫലപ്രദമാണ്. ശ്വസനനാളികള്‍ വികസിക്കാന്‍ (ബ്രോങ്കോഡൈലേറ്റേഴ്‌സ്) സ ഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പലതരം ഇ ന്‍ഹേലറുകള്‍ ഇന്ന് ലഭിക്കും.

അണുബാധകള്‍ ശ്രദ്ധിക്കുക

പുകവലിനിമിത്തം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമതയില്‍ കുറവു വരുന്നതു മൂലം പെട്ടെന്ന് അണുബാധയുണ്ടാകാം. ഒരു ചെറിയ വൈറല്‍ പ നി പോലും മാരകമായ ന്യൂമോണിയ ആയിത്തീരാന്‍ കുറച്ചുസമയം മതി. അണുബാധ ഉണ്ടായാല്‍ വൈകാതെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആ ന്റിബയോട്ടിക് ചികിത്സ തുടങ്ങണം. ഇന്‍ഫ്‌ളുവന്‍സാ, ന്യൂമോകോക്കസ് തുടങ്ങിയ അണുക്കള്‍ക്കെതിരെ പ്രതിരോധകുത്തിവയ്പ്പ് എടുക്കാം.

നിഷ്‌ക്രിയ പുകവലി

ഒരു പുകവലിക്കാരന് ഏതെല്ലാം രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടോ അതേ സാധ്യതകള്‍ സിഗരറ്റിന്റെ പുകയേല്‍ക്കുന്ന വ്യക്തിക്കും ഉണ്ടാകു ന്നു. പല തരത്തിലുള്ള ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ നിഷ്‌ക്രിയ പുകവലി കാരണം ഉണ്ടാകാം. സിഗരറ്റ് പുക ഏല്‍ക്കുന്ന കുഞ്ഞു ങ്ങള്‍ക്ക് ആസ്മ, ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. കുട്ടികളുടെ സാന്നിധ്യത്തില്‍ പുകവലി പാടില്ല. പുകവലിച്ചശേഷം വായ് വൃ ത്തിയാക്കിയശേഷം മാത്രം കുഞ്ഞുങ്ങളുടെ സമീപം ചെല്ലുക.

രോഗങ്ങള്‍, കാന്‍സറുകള്‍

പുകവലി ശ്വാസകോശകാന്‍സറിനു മാത്രമല്ല വായ്ക്കകത്തുള്‍പ്പെടെ പല കാന്‍സറുകള്‍ക്കും കാരണമാകുന്നു. ശ്വസനക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള അവ യവങ്ങളായ മൂക്ക്, സൈനസുകള്‍, സ്വനപേടകം, തൊണ്ട എന്നിവിട ങ്ങളില്‍ കാന്‍സര്‍ വരാം. കൂടാതെ ദഹനേന്ദ്രിയം, മൂത്രാശയം എന്നിവിടങ്ങളിലും കാന്‍സര്‍ വരാം. പുക വലി കാരണം സ്‌ട്രോക്ക്, ഹൃദയാഘാതം, അതിരോസ്‌ക്ലിറോസിസ്, രക്താതിമര്‍ദം തുടങ്ങിയ പ്രശ്‌ന ങ്ങളും ഉണ്ടാകാം.

പുകവലി നിര്‍ത്താന്‍

വര്‍ഷങ്ങളായി പുകവലിക്കുന്നവര്‍ ക്ക് ഈ ശീലം പെട്ടെന്നു നിര്‍ത്താന്‍ സാധിച്ചെന്നു വരില്ല. ഇത്തരക്കാരെ സഹായിക്കുന്നതിനായി പല ആശു പത്രികളിലും പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന ക്ലിനിക്കുകള്‍ പ്രവ ര്‍ത്തിക്കുന്നുണ്ട്. ഇത്തരം ക്ലിനിക്കുകളില്‍ കൗണ്‍സലര്‍മാരുടെ സേവ നവും ലഭിക്കും. സിഗരറ്റിലെ നിക്കോട്ടിനാണ് ആസക്തി ഉണ്ടാക്ക ന്നത്. ഈ നിക്കോട്ടിനു പകരം വയ് ക്കുന്ന ച്യൂയിംഗ്ഗമ്മുകള്‍, നിക്കോട്ടിന്‍ പാച്ചുകള്‍ (ത്വക്കില്‍ ഒട്ടിക്കാ വുന്നത്.) നിക്കോട്ടിന്‍ അംശം അട ങ്ങിയ സ്‌പ്രേകള്‍ എന്നിവ നല്‍കും.

അലര്‍ജിയും ആസ്മയും

പുകവലി പോലെ തന്നെ വില്ലന്‍ വേഷമണിഞ്ഞിരിക്കുന്ന മറ്റൊന്ന് മ ലിനീകരണമാണ്. പ്രത്യേകിച്ച് അ ന്തരീക്ഷ മലിനീകരണം. ഇതിനു കാരണമാകുന്നതാകട്ടെ വാഹനങ്ങ ളില്‍ നിന്നുള്ള പുക, ഫാക്ടറികള്‍ പുറംതള്ളുന്നുന്ന മാലിന്യങ്ങള്‍ തുടങ്ങിയവയാണ്. ഇവ കാരണം പല വാതകങ്ങളുടെയും അളവ് വായുവി ല്‍ വര്‍ധിക്കും. ഇതു പല ഗുരുതര മായ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കും നെഞ്ചിലെ അണുബാധ, അലര്‍ജി, ആസ്മ, കാന്‍സറിനു സാധ്യത എ ന്നിവയ്ക്കും കാരണമാകുന്നു. പുക ഏതായാലും, വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അ ല്ലെങ്കില്‍ അവ ശ്വാസകോശത്തെ തകര്‍ക്കുമെന്നതില്‍ ഒരു സംശയ വും വേണ്ട.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. അരുണ്‍ ആര്‍. നായര്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി