Thursday 08 February 2018 04:13 PM IST : By സ്വന്തം ലേഖകൻ

കാടിനുള്ളിലെ കണ്ണകിയുടെ മണ്ണില്‍ ഉത്സവം കൂടാന്‍ ഒരു യാത്ര പോകാം

traveller_latest

ചിലപ്പതികാരത്തിലെ നായിക കണ്ണകിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. ഇടുക്കി ജില്ലയിലെ കുമളിയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ മാറി സ്ഥിതി ചെയ്യുന്ന ക്ഷേത്രം വര്‍ഷത്തില്‍ ഒരിക്കല്‍ ഉത്സവത്തിനായി മാത്രമേ തുറക്കൂ. ''മെയ് പത്തിനാണ്'' ഈ വര്‍ഷത്തെ ഉത്സവം. ആനയും അമ്പാരിയുമില്ലാത്ത കൊട്ടും ബഹളവുമില്ലാത്ത പ്രകൃതിയുടെ ഉത്സവമാണ് ഇവിടുത്തേത്.

തമിഴ്, മലയാളി പൂജാരിമാര്‍ ഒരേ സമയം പൂജ നടത്തുന്നു എന്നത് മറ്റൊരു പ്രത്യേകത. നാളെ കഴിഞ്ഞാല്‍ ചൈത്രപൗര്‍ണമി, വരൂ...കാടിനുള്ളിലെ കണ്ണകിയുടെ മണ്ണില്‍ ഉത്സവം കൂടാന്‍ ഒരു യാത്ര പോകാം. കൂടുതല്‍ വിവരങ്ങള്‍ മെയ് ലക്കം മനോരമ ട്രാവലറില്‍.

may_traveller