Thursday 08 February 2018 04:26 PM IST : By സ്വന്തം ലേഖകൻ

‘ടൂർ ഓഫ് നീൽഗിരീസ്’; സൈക്കിൾ യാത്രികരേ ഇതിലേ..

cycle-ootty4

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 128 സൈക്ലിസ്റ്റുകൾ പങ്കെടുക്കുന്ന ’ടൂർ ഓഫ് നീൽഗിരീസ്’ പത്താമത് എഡിഷൻ ഡിസംബർ 10 മുതൽ 17 വരെ നടക്കും. സൈക്കിൾ യാത്രകൾ പ്രോത്സാഹിപ്പിക്കൽ, വിനോദം, സാമൂഹികമാറ്റം എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റൈഡ് എ സൈക്കിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി. ബെംഗളൂരുവിൽ നിന്ന് ആരംഭിക്കുന്ന യാത്ര മൈസൂരു, മടിക്കേരി, സുൽത്താൻ ബത്തേരി, ഉദഗമണ്ഡലം എന്നിവ പിന്നിട്ട് മൈസൂരുവിൽ തന്നെ സമാപിക്കും.

cycle-ootty3

കർണാടക, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന രീതിയിലാണ് യാത്രാ പ്ലാൻ. ഹൈറേഞ്ച് ഉൾപ്പെടെ ദുർഘടമായ പാതകൾ താണ്ടുന്ന യാത്ര ഏതാണ്ട് ആയിരം കിലോമീറ്ററിൽ കൂടുതലുണ്ട്. ടൂർ ഓഫ് നീൽഗിരീസിൽ പങ്കെടുക്കുന്ന 128 പേരിൽ 8 പേർ വനിതകളാണ്.ഇതിൽ 110 പേർ ഇന്ത്യക്കാരാണ്. ബാക്കിയുള്ളവർ നെതർലാൻഡ്, ജർമനി, സ്വീഡൻ, ഡെൻമാർക്ക്, ഓസ്ട്രേലിയ, യു എസ് എ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

cycle-ootty1

സൈക്ലിസ്റ്റുകളിൽ കൂടുതൽ പേരും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ്. 1984 ലെ ഒളിമ്പിക്സിൽ സൈക്ലിങ്ങിൽ സ്വർണ മെഡൽ നേടിയ ഇന്തോ അമേരിക്കൻ സൈക്ലിസ്റ്റ് അലക്സിഗ്രിവാൽ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. റേസ് എ ക്രോസ് അമേരിക്ക ആദ്യമായി പൂർത്തീകരിച്ച ഇന്ത്യക്കാരൻ ലെഫ്. കേണൽ ഡോ. ശ്രീനിവാസ് ഗോകുൽ നാഥും ടൂർ ഓഫ് നീൽഗിരീസിൽ പങ്കാളികളാകും.

cycle-ootty2