Thursday 08 February 2018 10:02 AM IST : By സ്വന്തം ലേഖകൻ

2,200 രൂ​പ​ക്ക്​ ഹാ​ൻ​ഡ്​​സെ​റ്റ്​, 4ജി ഡേറ്റ; വന്‍ പദ്ധതികളുമായി ബിഎസ്എന്‍എല്‍

bsnl_new

ജിയോ ഫോണിനോട് മത്സരിക്കാന്‍ ഒരുങ്ങി ബി.​എ​സ്.​എ​ൻ.​എല്‍. 4ജിയോടൊപ്പം ബിഎസ്എന്‍എല്ലിന്റെ ​മൊ​ബൈ​ൽ ഫോ​ൺ ഹാ​ൻ​ഡ്​​സെ​റ്റ്​ ‘ഭാ​ര​ത്​-1’ എ​ന്ന പേ​രി​ൽ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങുകയാണ്. 2,200 രൂ​പ​ക്ക്​ ഹാ​ൻ​ഡ്​​സെ​റ്റ്​ ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം. അ​തോ​ടൊ​പ്പം, ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ കോ​ൾ-​ഡാ​റ്റ പാ​ക്കേ​ജും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ന​ൽ​കി  ടെലികോം മോഖലയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ബിഎസ്എന്‍എല്‍ നടത്തുന്നത്.

സ്വകാര്യ മൊബൈല്‍ കമ്പനിയായ  മൈ​ക്രോ​മാ​ക്​​സു​മാ​യി ചേ​ർ​ന്നാ​വും ‘ഭാ​ര​ത്​-1’ പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കു​ക.  ഇ​തോ​ടൊ​പ്പം പ്ര​തി​മാ​സം 97 രൂ​പ​ക്ക്​ സ​മ​യ പ​രി​ധി​യി​ല്ലാ​തെ കോ​ളും ഡാ​റ്റ​യും ന​ൽ​കു​ന്ന പ​ദ്ധ​തി​യു​മു​ണ്ട്. ജി​യോ 150 രൂ​പ​ക്കാ​ണ്​ ഇൗ ​പാ​ക്കേ​ജ്​ ന​ൽ​കു​ന്ന​ത്.

ബി.​എ​സ്.​എ​ൻ.​എ​ൽ ഫോ​ർ-​ജി ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ കേ​ര​ള​ത്തി​ലും ഒ​ഡി​ഷ​യി​ലു​മാ​യി​രി​ക്കും. ര​ണ്ടു മാ​സ​ത്തി​ന​കം ഫോ​ർ-​ജി വ​രും. ബി.​എ​സ്.​എ​ൻ.​എ​ല്ലി​നോ​ട്​ ഏ​റ്റ​വും അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​ന്ന സ​ർ​ക്കി​ൾ എ​ന്ന നി​ല​ക്കാ​ണ്​ കേ​ര​ള​ത്തെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഫോ​ർ-​ജി​ക്ക്​ വേ​ണ്ടി 2100 മെ​ഗാ ഹെ​ർ​ട്​​സി​​െൻറ പു​തി​യ സ്​​പെ​ക്​​ട്രം ഒ​രു​ക്കി​യി​രിക്കുകയാണ്.