Thursday 08 February 2018 10:04 AM IST : By സ്വന്തം ലേഖകൻ

399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താൽ മുഴുവൻ പണവും തിരികെ കിട്ടും; ദീപാവലി ഓഫറുമായി റിലയൻസ് ജിയോ

jio_offer_diwali

ഉപഭോക്താക്കളെ ഞെട്ടിച്ച് വീണ്ടും ജിയോയുടെ ധൻ ധനാധൻ ഓഫർ എത്തി. ദീപാവലിയോടനുബന്ധിച്ച് മൊബൈല്‍ റീച്ചാര്‍ജിന് 100 ശതമാനം കാഷ്ബാക്ക് ജിയോ പ്രഖ്യാപിച്ചു. ഈ പുതിയ ഓഫർ പ്രകാരം 399 രൂപ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് അത്രയും തന്നെതുക റീചാർജ് വൗച്ചറുകളായി തിരിച്ചുനല്‍കുക. ഇതുപ്രകാരം ലഭിക്കുന്ന 50 രൂപയുടെ എട്ട് വൗച്ചറുകള്‍ ഓരോന്നുവീതം ഓരോതവണ റീച്ചാര്‍ജ് ചെയ്യുമ്പോഴും ഉപയോഗിക്കാം. ഒക്ടോബര്‍ 12 ആരംഭിച്ച ഓഫര്‍ ദീപാവലിയുടെ തലേദിവസമായ ഒക്ടോബര്‍ 18ന് അവസാനിക്കും.

ഈ പുതിയ ഓഫർ പ്രകാരം 399 രൂപയ്ക്ക് 84 ജി.ബി ഡാറ്റ(ഒരു ദിവസം ഒരു ജി.ബി), സൗജന്യ എസ്എംഎസ്, കോളുകള്‍ എന്നിവയാണ് ലഭിക്കുക. കാലാവധിയാകട്ടെ 84 ദിവസവും. 50 രൂപയുടെ എട്ട് വൗച്ചറുകള്‍ പ്രകാരം 400 രൂപയാണ് കാഷ്ബാക്കായി ലഭിക്കുക. നവംബര്‍ 15നുശേഷം നടത്തുന്ന 309 രൂപയോ അതിനുമുകളിലോ ഉള്ള റീച്ചാര്‍ജുകള്‍ക്ക് ഓരോ വൗച്ചറുകള്‍ ഉപയോഗിക്കാം. അതായത് 309 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 50 രൂപയുടെ വൗച്ചർ തുക കുറച്ച് 259രൂപ നല്‍കിയാല്‍ മതിയാകും.

മൈ ജിയോ ആപ്പ്, ജിയോഡോട്ട്‌കോം, ജിയോ സ്‌റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ എന്നിവ വഴി റീച്ചാര്‍ജ് ചെയ്യുമ്പോഴും ഈ ആനുകൂല്യം ലഭിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.