Thursday 08 February 2018 11:33 AM IST : By സ്വന്തം ലേഖകൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മികവുമായി കാസ്പർ ടെക്നോളജീസ്

tie_pic

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലും മികവിന്റെ പാത തെളിച്ച് കാസ്പർ ടെക്നോളജീസ്. ലുഫ്താൻസ എയർവെയ്സിന്റെയും ടൈയുടെയും (TiE) അഭിമുഖത്തിൽ നടത്തിയ റൺവേ റ്റു സക്‌സസ് - സീസൺ 5 പിച്ച് ഫെസ്റ്റ് കോണ്ടസ്റ്റിൽ വിജയികളായി കാസ്പർ ടെക്നോളജിസിനെ  തിരഞ്ഞെടുത്തു. ഉന്നത നിലവാരവും മികവും പുലർത്തുന്ന മികച്ച സംഭരംഭകരെ ലക്ഷ്യമാക്കി നടത്തിയ ഈ മത്സരം, കാസ്പർ ടെക്നോളജിസിന്റെ പ്രവർത്തനമികവിനുള്ള അംഗീകാരമായി.

കാസ്പർ ടെക്നോളജിസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artifical Intelligence) അടിസ്ഥാനപെടുത്തിയുള്ള നൂതന സോഫ്റ്റ്‌വെയ്‌റായ ഐ ക്യുബ്സ്‌പ്രോ (icubespro.com) ഡിജിറ്റൽ മാർക്കറ്റിങ് പ്ലാറ്ഫോം പ്രമുഖ കോർപ്പറേറ്റുകളായ റിലയൻസ് (reliance), ടൈറ്റാൻ വാച്ചസ്‌ (titan watches),ബജാജ് ഫൈനാൻസ് (bajaj finance),ചാവറ മാട്രിമോണി (chavara matrimony), ബിഗ്ഗ്റോ(biggro),ഡെയ്‌ലി ഫിഷ് (daily fish), ഷോപ്പ്ക്ലൂസ് (shopclues) ക്യാംസ്, (CAMS) തുടങ്ങിയ നൂറ്റിയമ്പത്തോളം കമ്പനികൾ തങ്ങളുടെ ഡിജിറ്റൽ പ്രമോഷനായി ഉപയോഗിക്കുന്നു.

കാസ്പറിന്റെ ഈ നേട്ടത്തെ പറ്റി കമ്പനി സി.ഇ.ഒ ആയ ജേക്കബ് എം ജോർജിന്റെ വാക്കുകളിലൂടെ."ഈ വിജയം കാസ്പർ ടെക്നോളജിസിന് അഭിമാനകരമായ ഒരു നിമിഷമാണ്, അതോടൊപ്പം ഞങ്ങളുടെ സമഗ്ര ഡാറ്റ ഇന്റലിജൻസ് അടങ്ങുന്ന 360 ഡിഗ്രി കസ്റ്റമർ ജേർണി പ്ലാറ്ഫോം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് വളരെ അധികം സഹായാകാരവുമാണ്.”

ലുഫ്താൻസ എയർവേസ്, (ET Now) ഈ ടി നൗ, യുവർനെസ്റ്റ്(YOURNEST) & ടൈ(TiE) എന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തിയ ' ലുഫ്താൻസ റൺവേ റ്റു സക്‌സസ്' എന്ന ഈ കോണ്ടസ്റ്റ് വഴിയായി ഇൻഡ്യൻ സംരംഭകകൂട്ടായ്മകളുടെ പദ്ധതികളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതിനും അതുവഴി ഇൻഡസ്ട്രിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളെ മറ്റുള്ളവർക്ക് മനസിലാക്കാനും സാധിച്ചു.

എറണാകുളം ഐ എം എ ഹൗസിൽ നടത്തിയ ഒത്തുചേരലിൽ ഇൻഡസ്ട്രിയിലെയും അക്കാദമിയിലെയും വിദഗ്ധാരായ Dr. Saji Gopinath, CEO, Kerala Startup Mission, Mr. R. Natarajan, COO & CFO, Ratan N Tata Capital Advisers LLP, Mr. Satish Mugulavalli, Director -Technology, YourNest, Mr. SR Nair, Founder – MentorGuru, Rajesh Nair, President – TiE Kerala, Wg Cdr K Chandrasekhar – Executive Director TiE Kerala, എന്നിവർ പങ്കെടുത്തു.