Thursday 08 February 2018 10:14 AM IST : By സ്വന്തം ലേഖകൻ

ഇന്ത്യയുടെ ആദ്യ വനിത അഭിഭാഷകയ്ക്ക് ഗൂഗിളിന്റെ ആദരം; കോർണീലിയ സൊറാബ്ജിയെ അറിയാം

cornelia

ഇന്ത്യയുടെ ആദ്യ വനിതാ അഭിഭാഷക കോർണീലിയ സൊറാബ്ജിയെ ആദരിച്ച് ഗൂഗിൾ ഡൂഡിൾ. ചരിത്രത്തിൽ ഇടം നേടിയ കോർണീലിയ സൊറാബ്ജി ഇന്ത്യക്കാരുടെ ആദ്യ വനിതാ അഭിഭാഷക മാത്രമല്ല ബോംബെ സർവ്വകലാശാലയിൽ നിന്നും ആദ്യമായി ബിരുദം നേടിയ വനിത, ഓക്സ്ഫഡ് സർവകലാശാല നിയമ പഠനത്തിനായി പ്രവേശിച്ച ആദ്യ വനിത, ഒരു ബ്രിട്ടീഷ് സർവ്വകലാശാലയിൽ ഇന്ത്യൻ എന്നിവയ്ക്ക് പുറമെ ഇന്ത്യയിലും ബ്രിട്ടനിലും നിയമം അഭ്യസിച്ച ആദ്യവനിത എന്നീ കീർത്തികളെല്ലാം കോർണീലിയ സൊറാബ്ജിക്കാണ്.

നവോത്ഥാനപ്രവർത്തക, നിയമ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ കോർണീലിയ സൊറാബ്ജി പുസ്കങ്ങളും കഥകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കോർണീലിയ സൊറാബ്ജി ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതിയിലാണ് അഭിഭാഷകയായി പ്രവേശിച്ചത്. ഇന്ത്യൻ ചരിത്രത്തിലെ സ്വർണലിപികളിൽ അങ്ങനെ ഈ വനിതയുടെ പേരും എഴുതി ചേർക്കപ്പെട്ടു. 2012 ൽ ലണ്ടനിലെ ലിങ്കൺസ് ഇൻ കോടതി പരിസരത്ത് കോർണീലിയ സൊറാബ്ജി അർദ്ധകായപ്രതിമ അനാച്ഛാദനം ചെയ്തു.

പാഴ്‌സി വംശജനായ റെവെറൻഡ് സൊറാബ്ജി കർസേഡിയുടേയും ഭാര്യ ഫ്രാൻസിന ഫോർഡിന്റേയും എട്ടുമക്കളിൽ ഒരാളായി നവംമ്പർ 15, 1866 ൽ ജനിച്ച കോർണീലിയയുടെ കുടുംബവും സാമൂഹികപ്രവർത്തനങ്ങളിൽ ഇടപെടുന്നവരായിരുന്നു. 1884 ൽ കൃസ്ത്യൻ മതം സ്വീകരിച്ച റെവെറൻഡ് സൊറാബ്ജി കർസേഡി ബ്രിട്ടീഷ് കൃസ്ത്യാനിയായ ഫ്രാൻസിന ഫോർഡിനെ വിവാഹം ചെയ്തതതിനാൽ അമ്മ വിദേശിയായെങ്കിലും കൊർണീലിയ എന്ന ഇന്ത്യൻ വംശജ രാജ്യത്തിന് മുഴുവൻ അഭിമാനമായി പ്രവർത്തിച്ചു. അറുനൂറോളം സ്ത്രീകൾക്ക് അനീതിക്കെതിരെ പോരാടുന്ന മികച്ച വക്കീലായി ഫീസ് പോലും ഈടാക്കാതെ ഇവർ പ്രവർത്തിച്ചു.