Thursday 08 February 2018 09:55 AM IST : By സ്വന്തം ലേഖകൻ

കോൺസ്റ്റബിൾ മുതൽ ഡിജിപി വരെയുള്ളവരുടെ ഫോൺ നമ്പർ വിരൽത്തുമ്പിൽ! ഡൗൺലോഡ് ചെയ്യാം ‘ഡയൽ എ കോപ്’

dial_a_cop

ഏതെങ്കിലും ജില്ലയിലെ ഏതെങ്കിലും ഒരു പൊലീസ് സ്‌റ്റേഷനിലേക്ക് ഒന്നു വിളിക്കേണ്ട ആവശ്യം വരുമ്പോഴാകും നിങ്ങൾ നമ്പർ തെരയുക. ചിലപ്പോൾ നൂറു പേരെ വിളിച്ചാലാകും ഒരു നമ്പർ ലഭിക്കുക. സ്‌റ്റേഷന്റെ കാര്യം ഒകെ, വല്ല പൊലീസ് ഉദ്യോഗസ്ഥനെയാണ് വിളിക്കേണ്ടതെങ്കിലോ? പെട്ടു പോകും. അറിയാവുന്നവർ പോലും ചിലപ്പോൾ നമ്പർ തരില്ല. ഈ പ്രതിസന്ധികൾക്കെല്ലാം ഒറ്റയടിക്ക് പരിഹാരമാവുകയാണ്, ‘ഡയൽ എ കോപ്’ എന്ന ആപ്പിലൂടെ. ആപ്പ് അവതരിപ്പിക്കുന്നതാകട്ടെ, സാക്ഷാൽ കേരളാ പൊലീസും.

പൊലീസ് സ്‍റ്റേഷനുകൾക്കു പുറമേ പൊലീസ് കോൺസ്റ്റബിൽമാർ മുതൽ ഡിജിപി വരെയുള്ളവരുടെ നമ്പരുകൾ വിരൽത്തുമ്പിൽ ലഭിക്കും. ഇതിനൊക്കെ പുറമേ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്കുള്ള ഗൂഗിൾ മാപ്പും ലഭ്യമാണ്. ആപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ചുവടെയുള്ള വിഡിയോയിൽ.