Thursday 08 February 2018 10:13 AM IST : By സ്വന്തം ലേഖകൻ

വാട്സ്ആപ്പിനും വ്യാജൻ, അപ്ഡേറ്റ് വാട്ട്സാപ്പ് മെസഞ്ചർ ഡൗൺലോഡ് 10 ലക്ഷം കഴിഞ്ഞു

watsapp

അപ്ഡേറ്റ് വാട്ട്സാപ്പ് മെസഞ്ചർ... ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ഇത്തരമൊരു അപരനെ കണ്ടാൽ മൈൻഡ്് ചെയ്യല്ലേ... സാക്ഷാൽ വാട്സ് ആപ്പിന്റെ വ്യാജനാണിവൻ. പത്തു ലക്ഷത്തോളം പേർ ഇതിനോടകം ഇതു ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇതിന് പിന്നിൽ മറ്റെതെങ്കിലും ചാറ്റ് സർവീസ് കമ്പനി ആ‍യിരിക്കാമെന്ന് വാട്ട്സാപ്പ് വ്യക്തമാക്കി. വ്യാജ ആപ്പിനെ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും മറ്റെന്തെങ്കിലും പേരിൽ ഇനിയും ഇതു വരാമെന്നാണ് മുന്നറിയിപ്പ്.

ഡൗൺലോഡ് ചെയ്തിട്ടുള്ളവർ ജാഗ്രത പാലിക്കണം. യഥാർത്ഥ വാട്ട്സാപ്പാണെന്ന് തോന്നുന്ന വിധത്തിൽ തന്നെയാണ് വ്യാജനും നിർമിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ഒരു സാധാരണ യൂസറിന് ഇവ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാൻ പെട്ടെന്ന് സാധിക്കുകയില്ല.

സ്പെയ്സ് എന്നു തോന്നിക്കും വിധമുള്ള പ്രത്യേക കാരക്ടേഴ്സ് ഉപയോഗിച്ചാണ് വ്യാജ പതിപ്പിൽ സ്പെയ്സ് നികത്തുന്നത്. സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യാനുള്ള പരസ്യങ്ങളും വ്യാജ പതിപ്പിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വാട്ട്സാപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒട്ടോമാറ്റിക് അപ്ഡേറ്റ്സിനെ ഇത് ബാധിച്ചിട്ടില്ല.  യഥാർഥ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് കമ്പനി വ്യക്തമാക്കി. ‌പിഇജിഐ 3 റേറ്റിംഗുള്ള ഔദ്യോഗിക വാട്സ്ആപ്പിന് നിലവിൽ ഒരു ബില്യൺ ഉപഭോക്താക്കളാണുളളത്.