Wednesday 17 January 2018 04:57 PM IST : By സ്വന്തം ലേഖകൻ

മാജിക് ഓഫറുകളുമായി ഫ്ളിപ് കാർട്ടും ആമസോണും; വിൽപ്പന മേള അടുത്തയാഴ്ച മുതൽ

magic-sale1

സെയിലിൽ മാജിക് ഓഫറുകളുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ- കൊമേഴ്‌സ് സ്ഥാപങ്ങളായ ആമസോണും ഫ്ലിപ്പ് കാർട്ടും. അടുത്തയാഴ്ച മുതൽ വില്‍പ്പന മേള ആരംഭിക്കും. ഫ്ളിപ് കാർട്ടിന്റെ റിപ്പബ്ലിക്ക് ഡേ സെയില്‍ ജനുവരി 21നു തുടങ്ങി 23ന് അവസാനിക്കും. ആമസോണിന്റെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍' നടക്കുന്നത് 21 മുതല്‍ 24 വരെയാണ്. ഇക്കാലയളവിൽ ഓഫർ പെരുമഴയാണ് ഇരുകമ്പനികളും ഉപഭോക്താക്കൾക്കായി നൽകുന്നത്.

ഫ്ളിപ് കാർട്ടിന്റെ ഓഫറുകൾ

ഇലക്രോണിക്സ് ഉപകരണങ്ങൾക്ക് വമ്പൻ ഓഫറുകളാണ് നൽകുന്നത്. വാഷിങ് മെഷീന്‍, ടിവി ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകും. ലാപ്‌ടോപ്പുകള്‍, ക്യാമറ തുടങ്ങിയവയ്‌ക്ക് 80 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. വസ്ത്രം, ഫാഷൻ ഉല്‍പ്പന്നങ്ങള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സൗന്ദര്യവര്‍ധക വസ്തുക്കൾ, കായിക ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകും. മറ്റു ഗൃഹോപകരണ വസ്തുക്കൾക്ക് 40 മുതല്‍ 80 ശതമാനം വരെ വിലക്കുറവുണ്ടാകും.

ആമസോണ്‍ നല്‍കുന്ന ഓഫറുകൾ

ഇലക്ട്രോണിക്‌സ് ഉല്‍പ്പങ്ങള്‍ക്ക് 55 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് നൽകുന്നത്. മൊബൈല്‍ ഫോണുകള്‍ക്ക് 40 ശതമാനം വരെയാണ് വിലക്കിഴിവ് നല്‍കുന്നത്. ഗൃഹോപകരണങ്ങള്‍ക്ക് 50 ശതമാനം വരെയാണ് വിലക്കിഴിവ്. ഫാഷന്‍ വിഭാഗത്തില്‍ 40 മുതല്‍ 80 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് നൽകുക.

ഭൂരിഭാഗം ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്കും നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേയ്ഞ്ച് ഓഫറുകളുമുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകള്‍ക്ക് പത്തു ശതമാനം അധിക ആനുകൂല്യവും. ആമസോണ്‍ പേ വഴി ഇടപാട് നടത്തുന്നവര്‍ക്ക് 10 ശതമാനം ഇളവും ലഭിക്കും.