Thursday 25 January 2018 04:04 PM IST : By സ്വന്തം ലേഖകൻ

98 രൂപയ്ക്ക് 28 ദിവസത്തെ പ്ലാൻ; റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ

reliance_jio

കൊച്ചി: വന്‍ റിപ്പബ്ലിക് ഓഫറുകളുമായി റിലയന്‍സ് ജിയോ എത്തി. 98  രൂപയ്ക്ക് 28 ദിവസം കാലാവധിയുള്ള പ്ലാൻ ഉൾപ്പെടെ  ഉള്ള മികച്ച ഓഫറുകളാണ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.  എല്ലാ  ‘പ്രതിദിനം 1  ജിബി’ പായ്ക്കുകളും ഒന്നര ജിബി പായ്ക്ക്  ആക്കിയതാണ് മറ്റൊരു ആകര്‍ഷകമായ ഓഫര്‍. മാത്രമല്ല, നിലവിലുള്ള എല്ലാ 1.5 ജി ബി പായ്ക്കുകളും 2  ജിബി പായ്ക്ക് ആയി ഉയർത്തിയിട്ടുമുണ്ട്.

399  രൂപ പ്ലാനിൽ ഇനി 84  ദിവസത്തേക്ക് സൗജന്യ കോൾ, പ്രതിദിനം 1.5 ജിബിയുടെ ഡേറ്റ, 100 എസ്എംഎസ്, ജിയോ ആപ് സബ്‌സ്‌ക്രിപ്ഷൻ എന്നിവ ലഭിക്കും. പുതിയ പ്ലാനുകൾ 26ന് നിലവിൽ വരും. നിലവിലുള്ള ഉപഭോക്താക്കള്‍ക്കായിരിക്കും ഈ പ്ലാനുകള്‍ പ്രയോജനപ്പെടുക.